യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ഈന്തപ്പഴ വിതരണം; ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമെന്ന് രേഖകള്‍

m shivashankar

യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ള ഈന്തപ്പഴ വിതരണം ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് രേഖകള്‍. സാമൂഹ്യനീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലായിരുന്നു വിതരണം ചെയ്തത്. ഐടി സെക്രട്ടറി ഈന്തപ്പഴ വിതരണത്തിന് നിര്‍ദേശിച്ചതിന്റെ കാരണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനിടെയാണ് വിവരാവകാശ രേഖ പുറത്തായത്.

Read Also : യുഎഇ കോൺസുലേറ്റ് വഴി പാഴ്‌സലുകൾ വിതരണം ചെയ്ത കേസ്; കസ്റ്റംസ് നിയമോപദേശം തേടി

9973.50 കിലോ ഈന്തപ്പഴമാണ് സാമൂഹ്യനീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 39,894 പേര്‍ക്ക് 250 ഗ്രാം വീതം വിതരണം ചെയ്തു. തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ ഈന്തപ്പഴ വിതരണം നടന്നത്. 1257.25 കിലോയാണ് ജില്ലയില്‍ വിതരണം ചെയ്തത്.

234 കിലോ വിതരണം ചെയ്ത ആലപ്പുഴയില്‍ ആണ് കുറവ് വിതരണം നടന്നത്. മലപ്പുറത്ത് 1195 ഉം എറണാകുളത്ത് 1060.6 ഉം പാലക്കാട് 1012.75 ഉം കിലോ വീതം ഈന്തപ്പഴം വിതരണം ചെയ്തു. ആരുടെ നിര്‍ദേശപ്രകാരമാണ് വിതരണമെന്ന ചോദ്യത്തിനാണ് ഐ ടി സെക്രട്ടറി എന്ന മറുപടി സാമൂഹ്യനീതി വകുപ്പ് നല്‍കിയിരിക്കുന്നത്.

മൂന്ന് വര്‍ഷം കൊണ്ട് 17,000 കിലോ ഈന്തപ്പഴം നികുതിയില്ലാതെ യുഎഇയില്‍ നിന്ന് എത്തിച്ച ശേഷം സംസ്ഥാനത്ത് വിതരണം ചെയ്തത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതില്‍ ചട്ടലംഘനമുണ്ടെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്.

Story Highlights m shivashankar, uae consulate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top