സഹോദരിയുമായി പ്രണയത്തിലെന്ന് സംശയം; 22കാരൻ അയൽക്കാരനെ കുത്തിക്കൊന്നു

man stabs neighbor death

സഹോദരിയുമായി പ്രണയത്തിലെന്ന് സംശയം തോന്നിയതിനെ തുടർന്ന് 22കാരൻ അയൽക്കാരനെ കുത്തിക്കൊന്നു. ഉളി ഉപയോഗിച്ചായിരുന്നു കൊലപാതകം. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. അജയ് കുമാർ എന്നയാളെ ഗുർതേജ് സിങ് എന്നയാളാണ് കൊലപ്പെടുത്തിയത്. സംഭവശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

തൻ്റെ ഇളയ സഹോദരിയും മരിച്ച അജയ് കുമാറും തന്നിൽ പ്രണയ ബന്ധത്തിലാണെന്ന് ഗുർതേജ് സംശയിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതേ വിഷയത്തിൽ മുൻപും ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായിട്ടുണ്ട്. കൊലപാതകത്തിനു മുൻപും ഇത്തരത്തിൽ തർക്കമുണ്ടായിരുന്നു, ഉളി പോലെ മൂർച്ചയേറിയ ആയുധം കൊണ്ടാണ് ഗുർതേജ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി അജയ് കുമാർ പുറത്തിറങ്ങിയ സമയത്ത് ഗുർതേജ് ആക്രമിക്കുകയായിരുന്നു. പല തവണ ഇയാളെ ഗുർതേജ് കുത്തി. ഗുരുതരമായ പരുക്കേറ്റ അജയ് കുമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിൽ ഗുർതേജിനൊപ്പം മറ്റ് ചിലർ കൂടി ഉണ്ടായിരുന്നു എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. എന്നാൽ പൊലീസ് കേസെടുത്തിരിക്കുന്നത് ഗുർതേജിനെതിരെ മാത്രമാണ്.

Story Highlights Suspecting relationship with sister, man stabs 22-year-old neighbour to death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top