കേരളത്തിന്റെ സംഘടനാ ചുമതല; ബിജെപിയില്‍ അതൃപ്തി

Dissatisfaction in kerala BJP

ബിജെപി കേരളാ ഘടകത്തിന്റെ സംഘടനാ ചുമതല സി.പി രാധാകൃഷ്ണന് നല്‍കിയ സംഭവത്തില്‍ വി. മുരളീധര വിരുദ്ധ ചേരിക്ക് അതൃപ്തി. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ അടുപ്പക്കാരനാണ് കോയമ്പത്തൂര്‍ സ്വദേശി സി.പി രാധാകൃഷ്ണന്‍ എന്നാണ് ആരോപണം. പുതിയ ചുമതലക്കാരന്‍ വി. മുരളീധര പക്ഷത്തിനൊപ്പം നിലയുറപ്പിക്കുമോ എന്ന ആശങ്കയിലാണ് എതിര്‍ചേരി.

എ.പി അബ്ദുള്ളക്കുട്ടിക്ക് കൂടുതല്‍ പദവികള്‍ നല്‍കുന്നതിലും ബിജെപിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്
എ.പി അബ്ദുള്ളക്കുട്ടിക്ക് ദേശീയ ഉപാധ്യക്ഷ പദവിക്ക് പുറമേ പുതുതായി ലക്ഷദ്വീപിന്റെ ചുമതല നല്‍കിയതാണ് പ്രശ്‌നത്തിന് കാരണം. മുതിര്‍ന്ന നേതാക്കളെ അവഗണിച്ച് പുതുതായി വന്നവരെ പരിഗണിക്കുന്നതായാണ് ആക്ഷേപം. പി.കെ. കൃഷ്ണദാസിനെ തെലങ്കാനയുടെ ചുമതലയില്‍ നിന്നും മാറ്റിയതും ഒരു വിഭാഗം നേതാക്കള്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.

Story Highlights Dissatisfaction in kerala BJP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top