കോലി ‘കടലാസ് ക്യാപ്റ്റൻ’; സൂര്യകുമാർ യാദവ് വിവാദത്തിൽ

Suryakumar Yadav Virat Kohli

ഇന്ത്യൻ നായകൻ വിരാട് കോലിയെ ‘കടലാസ് ക്യാപ്റ്റൻ’ എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റ് ലൈക്ക് ചെയ്ത മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് വിവാദത്തിൽ. ഓസീസ് പര്യടനത്തിലെ പരിമിത ഓവർ മത്സരങ്ങളിൽ നിന്ന് രോഹിത് ശർമ്മയെ മാറ്റിനിർത്തിയ പശ്ചാത്തലത്തിൽ വിവാദങ്ങൾ നിലനിൽക്കെ സൂര്യയുടെ ഈ നീക്കം വേഗത്തിൽ ചർച്ചയായി. എന്നാൽ, കാര്യങ്ങൾ കൈവിട്ട് പോകും മുൻപ് താരം ലൈക്ക് റിമൂവ് ചെയ്തു.

Suryakumar Yadav, Rohit Sharma

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും തമ്മിൽ സ്വരച്ചേർച്ച ഇല്ലെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഓസീസ് പര്യടനത്തിൽ നിന്ന് രോഹിതിനെ ഒഴിവാക്കിയതും ചർച്ചയായി. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലും മികച്ച പ്രകടനങ്ങൾ നടത്തുന്ന സൂര്യകുമാർ യാദവിനെ ടീമിൽ പരിഗണിക്കാതിരുന്നതും ചർച്ചയായി. ഇതിൻ്റെ കെട്ടടങ്ങും മുൻപാണ് പുതിയ വിവാദം.

Read Also : തുറിച്ചു നോട്ടവും സ്ലെഡ്ജിങും; സൂര്യകുമാറിനോട് കോലി ചെയ്തത് മോശമെന്ന് ആരാധകർ: വിഡിയോ

അതേസമയം, രോഹിത് പൂർണമായും മാച്ച് ഫിറ്റല്ല എന്നാണ് വിഷയത്തിൽ ബിസിസിഐയുടെ വിശദീകരണം. രോഹിത് 70 ശതമാനം മാത്രമാണ് ഫിറ്റെന്നും ആളുകൾക്ക് താരങ്ങളുടെ പരുക്കിനെപ്പറ്റി ധാരണയില്ലാത്തതു കൊണ്ടാണ് വിമർശിക്കുന്നതെന്നും ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.

നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. ഡിസംബർ നാലിനാണ് ടി-20 പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.

ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Story Highlights Suryakumar Yadav Drops Bombshell By Liking Tweet Calling Virat Kohli ‘Paper Captain’

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top