പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് അഴഗിരി

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്ത മകന്‍ എം കെ അഴഗിരി. ആരൊക്കെയോ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. പാര്‍ട്ടി രൂപീകരണത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അഴഗിരി പറഞ്ഞു. ഈ മാസം 21 ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തയും തെറ്റെന്ന് ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിന്റെ സഹോദരനായ അഴഗിരി പറഞ്ഞു.
Read Also : കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡിഎംകെ എംഎൽഎ അൻപഴകൻ അന്തരിച്ചു
കഴിഞ്ഞ ദിവസമാണ് അഴഗിരി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. അമിത് ഷായുമായി അഴഗിരി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു വിവരം. നവംബര്‍ 21ന് ചെന്നൈയിലായിക്കും കൂടിക്കാഴ്ച നടക്കുകയെന്നുമായിരുന്നു റിപ്പോര്‍ട്ട്. കലൈഞ്ജര്‍ ഡിഎംകെ എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്നും വിവരമുണ്ടായിരുന്നു.
എന്നാല്‍ ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ എന്‍ മുരുകന്‍ സംഭവത്തെ കുറിച്ച് തനിക്ക് അറിവില്ലെന്നും കൂടുതല്‍ അന്വേഷിച്ച ശേഷം പ്രസ്താവന നടത്തുമെന്നും ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു. നേരത്തെ സിനിമാ താരം ഖുഷ്ബുവും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Story Highlights – m k alagiri, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here