Advertisement

രജനികാന്തിനെ ബിജെപിയിൽ എത്തിക്കാൻ അമിത് ഷാ; ശനിയാഴ്ച കൂടിക്കാഴ്ച നടത്തും

November 17, 2020
Google News 1 minute Read

തമിഴ് ചലച്ചിത്ര താരം രജനികാന്തിനെ ബി.ജെ.പിയിൽ എത്തിക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശനിയാഴ്ച ചെന്നൈയിൽ രജനികാന്തുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. വേൽ യാത്ര അവസാനിക്കുന്ന ഡിസംബർ 6 ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ രജനികാന്തിന്റെ ബി.ജെ.പി പ്രവേശനം സാധ്യമാക്കാനാണ് ശ്രമം. ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ മുരുകന്റെ നേതൃത്വത്തിൽ നടക്കുന്ന വെട്രിവേൽ യാത്രയുടെ പര്യടനം കോടതി തടഞ്ഞിരുന്നു.

ദ്രാവിഡ രാഷ്ട്രീയ ഭൂമിയിൽ താമര വിരിക്കാൻ വേലെടുത്തിരിക്കുന്ന ബി.ജെ.പി അതിന്റെ അമരത്ത് നിൽക്കാനാണ് രജനികാന്തിനെ പരിഗണിക്കുന്നത്. ആർ.എസ്.എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി വഴി ടത്തിയ ചർച്ചകൾ ഫലം കാണുന്നു എന്നതിന്റെ സൂചനയാണ് ശനിയാഴ്ചത്തെ അമിത് ഷായുടെ ചെന്നൈ സന്ദർശനം. ബിജെപി സംസ്ഥാന അധ്യക്ഷൻ എൽ.മുരുഗൻ നയിച്ച വേൽ യാത്ര കോടതി തടയുകയും നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഡിസംബർ ആറിന് അവസാനിക്കുന്ന രീതിയിൽ സംഘടിപ്പിച്ചിരുന്ന വേൽ യാത്രയുടെ സമാപനത്തിൽ രജനികാന്തിന്റെ പാർട്ടി പ്രഖ്യാപനം നടത്താനായിരുന്നു ബി.ജെ.പി ശ്രമം. തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ചർച്ചകളായിട്ടാണ് ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെന്നൈയിൽ എത്തുന്നത്. ഈ ഘട്ടത്തിലാകും അമിത് ഷാ രജനികാന്ത് കൂടിക്കാഴ്ച. രജനികാന്ത് ബി.ജെ.പി പാളയത്തിൽ ചേക്കേറിയാൽ അത് ദക്ഷിണേന്ത്യയിൽ കർണാടകയ്ക്ക് പുറത്തേയ്ക്ക് സ്വാധീനം വർധിപ്പിക്കാനുള്ള ബി.ജെ.പി നീക്കങ്ങൾക്ക് സുപ്രധാനമാകും. തമിഴ് ഹൈന്ദവരുടെ ആരാധാനപാത്രമായ വേൽമുരുകനെ രാഷ്ട്രീയ പ്രതീകമാക്കാനാണ് തമിഴ്‌നാട്ടിൽ ബി.ജെ.പി യുടെ ശ്രമങ്ങൾ. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു യോഗം ഡിസംബർ ആറിന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം.

Story Highlights Amit shah, Rajanikanth, BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here