മസാല ബോണ്ടിനെ അനുകൂലിച്ചത് ധനമന്ത്രി; എതിർത്തത് ടോം ജോസും മനോജ് ജോഷിയും

മസാല ബോണ്ടിനെ എതിർത്തത് ടോം ജോസും മനോജ് ജോഷിയും. 2018 ലെ കിഫ്ബി യോഗത്തിലാണ് ഇരുവരും എതിർപ്പ് പ്രകടിപ്പിച്ചത്. കുറഞ്ഞ പലിശക്ക് ഇന്ത്യയിൽ തന്നെ പണം സമാഹരിക്കാമല്ലോ എന്ന് മനോജ് ജോഷിയും കുറഞ്ഞ നിരക്കിൽ വായ്പ നോക്കണമെന്ന് ടോം ജോസും നിലപാടെടുത്തു.
എന്നാൽ മസാല ബോണ്ടിനെ അനുകൂലിച്ചത് ധനമന്ത്രി രംഗത്തെത്തി. മസാല ബോണ്ടിന് റിസർവ് ബാങ്ക് അനുമതിയുണ്ടെന്നും സെബിയുടെ അനുമതി വേണ്ടെന്നും ധനമന്ത്രി പറഞ്ഞു. ധനമന്ത്രി നിയമസഭയെ ഇക്കാര്യമറിയിച്ചത് കഴിഞ്ഞ വർഷം മെയ് മാസത്തിലാണ്.
മസാല ബോണ്ട് നടപടികൾക്ക് കേരളം ചെലവിട്ടത് 40 കോടി രൂപയാണ്. ഉദ്യോഗസ്ഥരെ ലണ്ടനിൽ അയച്ച് പരിശീലിപ്പിച്ചതിന് 11 ലക്ഷം രൂപയായി.
Story Highlights – masala bond
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here