Advertisement

സർവീസിൽ നിന്നും വിരമിക്കുന്നവരുടെ പുനർനിയമനത്തിനു മന്ത്രിസഭായോഗത്തിന്റെ അനുമതി നിർബന്ധമാക്കി സർക്കാർ

November 17, 2020
Google News 2 minutes Read

സർവീസിൽ നിന്നും വിരമിക്കുന്നവരുടെ പുനർനിയമനത്തിനു മന്ത്രിസഭായോഗത്തിന്റെ അനുമതി നിർബന്ധമാക്കി സർക്കാർ.
അനുമതിയില്ലാതെ പുനർനിയമനം നടത്തരുതെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. വിജിലൻസ് ക്ലിയറൻസിനൊപ്പം ധനകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ മാത്രമേ മന്ത്രിസഭായോഗത്തിനു നൽകാവൂ എന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കുന്നു. റൂൾസ് ഓഫ് ബിസിനസിലെ വ്യവസ്ഥകൾ വകുപ്പുകൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്.

റൂൾസ് ഓഫ് ബിസിനസ് വ്യവസ്ഥകൾ അനുസരിച്ച് പുനർ നിയമനം സംബന്ധിച്ച എല്ലാ പ്രൊപ്പോസലുകളും മന്ത്രിസഭായോഗത്തിനു സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ, പല വകുപ്പുകളും ഇതു പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. പുനർ നിയമനം സംബന്ധിച്ച എല്ലാ പ്രൊപ്പോസലുകളും മന്ത്രിസഭായോഗത്തിനു മുമ്പാകെ സമർപ്പിക്കണം. മന്ത്രിസഭായോഗം അംഗീകാരം നൽകിയാൽ മാത്രമേ പുനർനിയമനം നടത്താൻ പാടുള്ളൂ. ഫയൽ മന്ത്രിസഭായോഗത്തിനു മുന്നിൽ വരുന്നതിനു മുമ്പ് വിജിലൻസ് ക്ലിയറൻസ് ലഭ്യമാക്കണം. ധനകാര്യ വകുപ്പുമായി കൂടിയാലോചിച്ച്, വകുപ്പിന്റെ അംഗീകാരത്തോടെ മാത്രമേ ഫയലുകൾ മന്ത്രിസഭായോഗത്തിനു സമർപ്പിക്കാൻ പാടുള്ളൂ. പുനർ നിയമനത്തിന്റെ കാലാവധി നീട്ടുന്ന കാര്യത്തിലും ഈ മാനദണ്ഡങ്ങൾ പാലിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ വരുത്തിയാൽ വകുപ്പ് സെക്രട്ടറിമാർക്കെതിരെ നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.

Story Highlights mandatory for the cabinet to approve the reappoinment of retirees of IAS officals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here