കൊതിയൂറും ‘ഷാഹി തുക്ര’ തയാറാക്കാം

shahi tukra

ഷാഹി തുക്ര അഥവാ ഷാഹി തുക്ട വളരെ രുചികരമായൊരു നോര്‍ത്ത് ഇന്ത്യന്‍ പലഹാരമാണ്. മുഗളന്മാര്‍ ആണ് ഇന്ത്യയില്‍ ഇത് അവതരിപ്പിച്ചത്. ഷാഹിയെന്നാല്‍ രാജകീയമെന്നും ‘തുക്ട’ എന്നാല്‍ കഷ്ണമെന്നുമാണ് അര്‍ത്ഥം. രാജാക്കന്മാരും റാണിമാരും പണ്ട് കഴിച്ചിരുന്ന പലഹാരമായിരുന്നു ഇത്. ഹൈദരാബാദില്‍ വളരെ പ്രസിദ്ധമാണീ പലഹാരം. ബ്രഡും പാലും ഉപയോഗിച്ച് ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം,

ചേരുവകള്‍

ബ്രഡ് – 5 സ്ലൈസ്

വെള്ളം- 1/2 മില്ലി ലിറ്റര്‍

ഏലയ്ക്ക- രണ്ടെണ്ണം ( തൊലി കളഞ്ഞ് ചതച്ചത്)

പാല്- 3 കപ്പ്

നെയ്യ്- 1/2 കപ്പ്

പഞ്ചസാര- 1/2 കപ്പ്

കുങ്കുമപ്പൂ- 6 അല്ലി

അണ്ടിപ്പരിപ്പ്- ആവശ്യത്തിന്

പിസ്ത – ആവശ്യത്തിന്

ബദാം- ആവശ്യത്തിന്

തയാറാക്കുന്ന വിധം

  1. ആദ്യം പാനില്‍ വെള്ളമെടുത്ത് ചൂടാക്കുക. അതില്‍ പഞ്ചസാരയിടുക. പഞ്ചസാര അലിഞ്ഞ് വരുമ്പോള്‍ അതിലേക്ക് കുങ്കുമപ്പൂ ചേര്‍ക്കാം. നന്നായി തിളച്ച് സിറപ്പ് പരുവത്തിലാകണം. സിറപ്പ് കുറച്ച് കട്ടിയാകുമ്പോള്‍ സ്റ്റൗവില്‍ നിന്ന് ഇറക്കി മാറ്റിവയ്ക്കാം.
  2. മറ്റൊരു പാനില്‍ പാല് ചൂടാക്കുക. കുറഞ്ഞ തീയില്‍ പാല് കാല്‍ ഭാഗമാക്കി കുറുക്കിയെടുക്കണം. അതിലേക്ക് ചതച്ച ഏലയ്ക്ക ഇടണം. ഇതിലേക്ക് തയാറാക്കിയ ഷുഗര്‍ സിറപ്പിന്റെ കാല്‍ ഭാഗം ഒഴിക്കുക. നന്നായി യോജിപ്പിക്കണം. അഞ്ച് മിനിറ്റ് കൂടി നന്നായി ഇളക്കണം. ശേഷം അടുപ്പത്ത് നിന്ന് മാറ്റാം. ഇതിനെ റാബ്റി എന്നാണ് വിളിക്കുന്നത്.
  3. ബ്രഡ് സ്ലൈസുകളുടെ അരികുകള്‍ മുറിച്ച് മാറ്റുക. ത്രികോണാകൃതിയില്‍ ബ്രഡ് പീസുകള്‍ മുറിച്ചെടുക്കുക. ശേഷം പാനില്‍ നെയ്യ് ഒഴിച്ച് ചൂടാക്കാം. ബ്രഡ് നെയ്യില്‍ മൊരിച്ച് എടുക്കാം. രണ്ട് ഭാഗവും ക്രിസ്പിയും ഗോള്‍ഡന്‍ ബ്രൗണ്‍ നിറവുമാകണം. ബാക്കിയുള്ള ഷുഗര്‍ സിറപ്പില്‍ ഈ ബ്രഡുകള്‍ ഒരു മിനുറ്റ് മുക്കി വയ്ക്കാം.
  4. സെര്‍വിംഗ് ഡിഷ് തയാറാക്കുക. ബ്രഡുകള്‍ നിങ്ങളുടെ ഇഷ്ടത്തിന് ഭംഗിയില്‍ നിരത്താം. നേരത്തെ തയാറാക്കിയ റാബ്‌റി ബ്രഡ് പീസുകളുടെ മുകളിലൂടെ ഒഴിക്കുക. അണ്ടിപ്പരിപ്പ്, പിസ്ത, ബദാം എന്നിവ കുഞ്ഞായി നുറുക്കിയത് മുകളില്‍ വിതറി ഗാര്‍ണിഷ് ചെയ്യാം.

Story Highlights cooking, recipe, shahi tukra, shahi tukda

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top