ഇന്നത്തെ പ്രധാന വാർത്തകൾ (17-11-2020)

todays news headlines November 17

സിഎജിയുടെ നിഗമനം ചർച്ചചെയ്യേണ്ടത്; റിപ്പോർട്ട് അന്തിമമോ കരടോ എന്നതല്ല വിഷയമെന്ന് ധനമന്ത്രി

കിഫ്ബിക്കെതിരായ സിഎജിയുടെ നിഗമനം ചർച്ച ചെയ്യേണ്ടതെന്ന് ധനമന്ത്രി ടി. എം തോമസ് ഐസക്. സിഎജി നൽകിയത് നിയമസഭയിൽവയ്ക്കാനുള്ള അന്തിമ റിപ്പോർട്ടാണ്. കരട് റിപ്പോർട്ട് എന്ന് പറഞ്ഞത് ഉത്തമ ബോധത്തിലാണ്. ഇത് അന്തിമമോ കരടോ എന്നതല്ല വിഷയം. സിഎജി ഒരുഘട്ടത്തിലും സർക്കാരുമായി ചർച്ച നടത്തിയിട്ടില്ല. അതുകൊണ്ടാണ് കരട് റിപ്പോർട്ട് എന്ന് കരുതിയതെന്നും മന്ത്രി പറഞ്ഞു.

എം.സി കമറുദ്ദീന്‍ എംഎല്‍എ ആശുപത്രിയില്‍

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എം.സി കമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കമറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കിഫ്ബി തലപ്പത്ത് തുടരാനില്ല : കെഎം എബ്രഹാം

കിഫ്ബി തലപ്പത്ത് തുടരാനില്ലെന്ന് സിഇഒ കെഎം എബ്രഹാം. സ്ഥാനമൊഴിയാനുള്ള സന്നദ്ധത കെ.എം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു.

കാരാട്ട് ഫൈസൽ വേണ്ടെന്ന് സിപിഐഎം; ഫൈസൽ കൊടുവള്ളിയിൽ മത്സരിക്കില്ല

കാരാട്ട് ഫൈസൽ സ്ഥാനാർത്ഥിയായി വേണ്ടെന്ന് സിപിഐഎം. ഇതോടെ ഫൈസൽ കൊടുവള്ളിയിൽ മത്സരിക്കില്ലെന്ന് തീരുമാനമായി.

രജനികാന്തിനെ ബിജെപിയിൽ എത്തിക്കാൻ അമിത് ഷാ; ശനിയാഴ്ച കൂടിക്കാഴ്ച നടത്തും

തമിഴ് ചലച്ചിത്ര താരം രജനികാന്തിനെ ബി.ജെ.പിയിൽ എത്തിക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശനിയാഴ്ച ചെന്നൈയിൽ രജനികാന്തുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. വേൽ യാത്ര അവസാനിക്കുന്ന ഡിസംബർ 6 ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ രജനികാന്തിന്റെ ബി.ജെ.പി പ്രവേശനം സാധ്യമാക്കാനാണ് ശ്രമം. ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ മുരുകന്റെ നേതൃത്വത്തിൽ നടക്കുന്ന വെട്രിവേൽ യാത്രയുടെ പര്യടനം കോടതി തടഞ്ഞിരുന്നു.

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും.

Story Highlights todays news headlines November 17

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top