Advertisement

കൊവിഡിനെതിരായുള്ള വാക്‌സിൻ എത്തുമെന്ന പ്രതീക്ഷയിലാണ് ലോകമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനേം ഗബ്രിയേസിസ്

November 17, 2020
Google News 3 minutes Read

ലോകം കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. വാക്‌സിൻ എന്ന പ്രതീക്ഷയാണ് എല്ലാവരെയും പിടിച്ചു നിർത്തുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനേം ഗബ്രിയേസിസ് പറയുന്നത്.

നിലവിൽ കൊവിഡിനെ പ്രതിരോധിക്കാൻ നാം അവലംബിക്കുന്ന വിവിധ മാർഗങ്ങളുടെ കൂട്ടത്തിലേക്ക് ഏറ്റവും പ്രയോജനപ്രദമായ ഒരു മാർഗമെന്ന നിലയ്ക്കാണ് വാക്സിൻ കൂടി എത്തിച്ചേരുന്നു. എന്നാൽ, അതുകൊണ്ട് മാത്രം രോഗത്തെ എളുപ്പത്തിൽ തുടച്ചുനീക്കാമെന്ന് വിചാരിക്കരുത്.

പല രാജ്യങ്ങളിലും ഇപ്പോഴും കൊവിഡ് കേസുകൾ കുത്തനെ വർധിക്കുകയാണ്. ഈ സാഹചര്യത്തിലും ജാഗ്രത കൈവിടാതിരിക്കാൻ ശ്രദ്ധിക്കണം.


കൊവിഡ് വാക്സിൻ എത്തിയാൽ തന്നെ ആദ്യഘട്ടത്തിൽ അതിന്റെ വിതരണം പരിമിതമായിരിക്കും. ആരോഗ്യപ്രവർത്തകർ, പ്രായമായവർ, മറ്റ് മാനദണ്ഡങ്ങൾ വച്ച് പട്ടികപ്പെടുത്തിയവർ തുടങ്ങിയർക്കാണ് ആദ്യം നൽകുക. പ്രതിരോധ പ്രവർത്തനങ്ങൾ എത്ര ഗുണകരമായാലും കൊവിഡ് രോഗികളെ കണ്ടെത്തുക, ഐസൊലേറ്റ് ചെയ്യുക, ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തുക തുടങ്ങിയ നടപടിക്രമങ്ങൾ നാം തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights World Health Organization (WHO) chief Tedros Adanem Gabriesis says the world is hoping for a vaccine against Kovid.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here