കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് താന്‍ തയാറെന്ന് ഹരിയാന ആരോഗ്യ മന്ത്രി

hariyana health minister anil vij

കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തയാറെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. ഇന്ത്യന്‍ കമ്പനിയായ ഭാരത ബയോടെക് തങ്ങളുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തിയെന്ന് അറിയിച്ചിരുന്നു. ഭാരത് ബയോടെക്കിന്‍റെ വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

Read Also : ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്‌സിൻ അടുത്ത വർഷം ഫെബ്രുവരിയോടെ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്

26000 പേരിലായിരിക്കും പരീക്ഷണം നടക്കുകയെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ നടന്നതില്‍ വച്ച് ഏറ്റവും വലിയ മരുന്ന് പരീക്ഷണമാണിത്. തിങ്കളാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്.

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വാക്‌സിന്റെ പേര് കോവാക്‌സിനെന്നാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ സഹകരണത്തോടെയാണ് പരീക്ഷണം.

നേരത്തെ അമേരിക്കന്‍ കമ്പനികളായ ഫൈസറിന്റെയും മോഡേണയുടെയും വാക്‌സിനുകള്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരുന്നു. മോഡേണയുടെ വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്നും വിവരം.

Story Highlights hariyana health minister anil vij said he is ready for covid vaccine trial

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top