സർക്കാരിന്റേത് നാണംകെട്ട നടപടിയെന്ന് പി. കെ കുഞ്ഞാലിക്കുട്ടി

മുൻ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എം.പി. സർക്കാരിന്റേത് നാണംകെട്ട നടപടിയെന്ന് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പല കേസുകളിലും പ്രതിക്കൂട്ടിലായ സർക്കാർ അറസ്റ്റ് നാടകം നടത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

അറസ്റ്റ് നീക്കത്തെക്കുറിച്ച് നേരത്തേ വിവരമുണ്ടായിരുന്നു. സിപിഐഎം നേതാക്കൾ യോഗം ചേർന്ന് കൂടിയാലോചിച്ചാണ് അറസ്റ്റിലേക്ക് നീങ്ങിയത്. എൽഡിഎഫ് കൺവീനർ നേരത്തേ പറഞ്ഞതുപോലെ ലിസ്റ്റിട്ടാണ് അറസ്റ്റ് നടപടി. അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ന് രാവിലെ 10.25 നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിൽ എത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിംകുഞ്ഞിനെ വീഡിയോ കോൺഫറൻസ് വഴി വൈകുന്നേരത്തോടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

Story Highlights P K Kunjalikutty, V K Ibrahim Kunju

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top