തുടക്കക്കാര്‍ക്ക് അവസരം; ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് എന്നിവിടങ്ങളില്‍ 40,000 ഒഴിവുകള്‍

കൊവിഡ് മഹാമാരിക്ക് പിന്നാലെ കമ്പനികള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. കൊവിഡ് മൂലം പലര്‍ക്കും ജോലി നഷ്ടപ്പെട്ട വര്‍ഷമായിരുന്നു 2020. പുതിയ അവസരങ്ങളും കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഒട്ടുമിക്ക കമ്പനികളും. ഇതിന്റെ ആദ്യ സൂചനകള്‍ ഐടി കമ്പനികളില്‍ നിന്നാണ് വരുന്നത്.
തുടക്കക്കാര്‍ക്ക് അവസരം ഒരുക്കാന്‍ തയാറെടുക്കുകയാണ് മുന്‍നിര ഐടി കമ്പനികള്‍. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര അടക്കമുള്ള കമ്പനികളാണ് തുടക്കക്കാര്‍ക്ക് അവസരം ഒരുക്കുന്നത്.
എച്ച്‌സിഎല്‍ ടെക്‌നോളജീസ് അടുത്തവര്‍ഷം മാര്‍ച്ച് 31 ന് മുന്‍പായി 9,000 ഫ്രഷേഴ്‌സിന് അവസരം ഒരുക്കും. ഇന്‍ഫോസിസ് ഇതിനോടകം തന്നെ 16,000 ഫ്രഷേഴ്‌സിന് അവസരം ഒരുക്കിയിരുന്നു. ഇതിന് പിന്നാലെ 15,000 പേരെ കൂടി പുതിയതായി ജോലിക്ക് എടുക്കാനാണ് തീരുമാനം. ടിസിഎസും തുടക്കക്കാര്‍ക്കായി അവസരങ്ങള്‍ ഒരുക്കുന്നുണ്ട്.
Story Highlights – TCS, Wipro and Infosys plan to hire around 40,000 freshers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here