കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരള സര്‍ക്കാരിനെ ആക്രമിക്കുന്ന കേന്ദ്രത്തിന്റെ നടപടി അപലപനീയം: സീതാറാം യെച്ചൂരി

sitharam yechuri

സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരള സര്‍ക്കാരിനെ ആക്രമിക്കുന്ന കേന്ദ്രത്തിന്റെ നടപടി അപലപനീയമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് അംഗീകരിക്കാനില്ല. ബിജെപിക്കൊപ്പം യുഡിഎഫും സര്‍ക്കാരിനെതിരെ രംഗത്ത് വരുന്നു. സ്വര്‍ണക്കടത്തിലെ സത്യം കണ്ടുപിടിക്കാനല്ല ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

Read Also : പശ്ചിമ ബംഗാളില്‍ സിപിഐഎം കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് സീതാറാം യെച്ചൂരി

അതേസമയം സംഭവം അതീവ ഗൗരവതരമെന്ന പ്രതികരണവുമായി സിപിഐഎം രംഗത്തെത്തി. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരപയോഗപ്പെടുത്തുകയാണ്. പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മര്‍ദം ചെലുത്തിയും രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഇത് നിയമസംവിധാനത്തോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യം നിറവേറ്റുന്നതിനൊപ്പം യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനും കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നു. ബിജെപി- യുഡിഎഫ് കൂട്ടുകെട്ടിന്റെ ഉപകരണമായി അന്വേഷണ ഏജന്‍സികള്‍ അധഃപതിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.

Story Highlights sitharam yechuri, cpim, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top