Advertisement

ഗോവൻ ബീച്ചുകളിൽ ജെല്ലി ഫിഷ് ഭീഷണി; 90ലധികം പേർക്ക് കുത്തേറ്റു

November 20, 2020
Google News 2 minutes Read
Jellyfish Goa beaches sting

ഗോവൻ ബീച്ചുകളിൽ ഭീഷണിയായി ജെല്ലി ഫിഷ്. ബീച്ചുകളിൽ ഇറങ്ങിയവരിൽ പലർക്കും ജെല്ലി ഫിഷിന്റെ കൂട്ടത്തോടെയുള്ള ആക്രമണം നേരിടേണ്ടി വന്നു. ഇത്തരത്തിൽ 90ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജെല്ലി ഫിഷിന്റെ കുത്തേൽക്കാനുള്ള സാധ്യതയുള്ളതിനാൽ സഞ്ചാരികൾ കടലിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണമെന്ന് ഗോവ ലൈഫ്ഗാർഡ് ഏജൻസി മുന്നറിയിപ്പ് നൽകി.

Read Also : കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിൻവലിച്ചതിൽ പ്രതിഷേധം; ഗവൺമെന്റ് നഴ്‌സസ് പണിമുടക്കിലേക്ക്

കഴിഞ്ഞ രണ്ട് ദിവസമായാണ് ജെല്ലി ഫിഷ് ആക്രമണം രൂക്ഷമായത്. ഗോവയിലെ പ്രമുഖ ബീച്ചായ ബാഗ-സിൻക്വറിം ബീച്ചിലാണ് കൂടുതലായി ജെല്ലി ഫിഷ് ആക്രമണം നടന്നത്. രണ്ട് ദിവസങ്ങളിലായി ബാഗ-സിൻക്വറിം ബീച്ചിൽ 55ലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. കണ്ടോലിം സിൻക്വെറിം ബീച്ചിൽ 10ലധികം കേസുകളും സൗത്ത് ഗോവയിൽ 25 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ജെല്ലി ഫിഷിന്റെ കുത്തേറ്റ ഒരു യുവാവിന് നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. കൃത്രിമ ഓക്സിജൻ നൽകി ഇയാളെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കേണ്ട സ്ഥിതി ഉണ്ടായെന്ന് ദൃഷ്ടി ലൈഫ്ഗാർഡ് ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വിഷമുള്ളതും വിഷം ഇല്ലാത്തതുമായ ജെല്ലി ഫിഷുകൾ ഉണ്ട്. സാധാരണനിലയിൽ ജെല്ലി ഫിഷിന്റെ കുത്തേറ്റാൽ നേരിയ അസ്വസ്ഥതകൾ മാത്രമാണ് ഉണ്ടാവാറ്. എന്നാൽ ചില അപൂർവ്വം കേസുകളിൽ ചികിത്സ വേണ്ടി വരും.

Story Highlights Jellyfish swarms invade Goa beaches, sting over 90 bathers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here