കൊട്ടാരക്കരയിൽ അനധികൃത മദ്യ വിൽപന നടത്തിയ അഞ്ച് പേർ അറസ്റ്റിൽ

കൊട്ടാരക്കരയിൽ അനധികൃത മദ്യ വിൽപന നടത്തിയ ബാറിലെ റെയ്ഡിനെ തുടർന്ന് അഞ്ച് പേർ അറസ്റ്റിൽ. റെയ്ഡിനെ തുടർന്ന് അനധികൃത മദ്യവിൽപനയിലൂടെ നേടിയ ഒന്നര ലക്ഷം രൂപയും പൊലീസ് ഇവിടെ നിന്ന് കണ്ടെത്തി.

കൊട്ടാരക്കരയ്ക്ക് സമീപം അമ്പലക്കര റീജൻസിലായിരുന്നു സർക്കാർ അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും മദ്യ വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് റെയ്ഡ് നടത്തിയത്. റെയ്ഡിനെ തുടർന്ന് 98 കുപ്പി മദ്യവും 1,59,000 രൂപയും പിടിച്ചെടുത്തു. റെയ്ഡ് നടക്കുന്ന സമയത്ത് ബാറിൽ ഉണ്ടായിരുന്ന അഞ്ച് ജീവനക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർ നടപടികൾക്കായി കേസ് പൊലീസ് എക്‌സൈസിന് കൈമാറും.

Story Highlights five arrested for selling liquor in kottarakkara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top