ആഗോള നികുതി വെട്ടിപ്പുകളെ തുടർന്ന് പ്രതിവർഷം രാജ്യത്തിനുണ്ടാകുന്ന നഷ്ടം 75,000 കോടി രൂപയെന്ന് റിപ്പോർട്ട്

ആഗോള നികുതി വെട്ടിപ്പുകളെ തുടർന്ന് പ്രതിവർഷം രാജ്യത്തിനുണ്ടാകുന്ന നഷ്ടം 75,000 കോടി രൂപയെന്ന് റിപ്പോർട്ട്. സ്‌റ്റേറ്റ് ഓഫ് ടാക്‌സ് ജസ്റ്റിസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് നികുതി വെട്ടിപ്പിനെ തുടർന്നുള്ള നഷ്ടത്തെ കുറിച്ച് വ്യക്തമാക്കുന്നത്.

പ്രധാനമായും അന്താരാഷ്ട്ര കോർപറേറ്റ് നികുതി, വ്യക്തിഗത നികുതി എന്നീമേഖലകളിലുള്ള തട്ടിപ്പിലാണ് ഇത്രയധികം തുക രാജ്യത്തിന് നഷ്ടമാകുന്നത്. എംഎൻസികളും വ്യക്തികളും നികുതി വെട്ടിക്കുന്നതിലൂടെ 42700 കോടി ഡോളറിലധികം പ്രതിവർഷം നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്. മാത്രമല്ല, മൾട്ടിനാഷ്ണൽ കമ്പനികളുടെ നികുതിവെട്ടിപ്പിലൂടെ 10 ബില്യൺ ഡോളറും വ്യക്തികളുടെ വെട്ടിപ്പിലൂടെ 200 മില്യൺ ഡോളറുമാണ് നഷ്ടപ്പെടുന്നത്. ഇങ്ങനെ വെട്ടിക്കുന്ന നികുതി പണത്തിന്റെ കണക്ക് നോക്കിയാൽ ആരോഗ്യ ബജറ്റിന്റെ 44.70ശതമാനത്തിനും വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ 10.68ശതമാനത്തിനും തുല്യമാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

ഇതിനു പുറമേ, മൗറീഷ്യസ്, സിങ്കപ്പൂർ, നെതർലാൻഡ് എന്നിവിടങ്ങളിൽ നിന്ന് വിദേശ നിക്ഷേപത്തിന്റെ പേരിലെത്തുന്ന അനധികൃത സാമ്പത്തിക ഇടപാടുകൾ വഴിയും രാജ്യത്തിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Story Highlights It is reported that the country loses Rs 75,000 crore every year due to global tax evasion

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top