മഞ്ജരേക്കറെ കമന്ററിയിൽ നിന്ന് പുറത്താക്കിയത് മോശം പ്രവണത; ഗാംഗുലിയെ വിമർശിച്ച് രാമചന്ദ്ര ഗുഹ

Ramachandra Guha Sourav Ganguly

മഞ്ജരേക്കറെ കമൻ്ററിയിൽ നിന്ന് പുറത്താക്കിയത് മോശം പ്രവണതയാണെന്ന് മുൻ ക്രിക്കറ്റ് ഉപദേശക സമിതി അംഗം രാമചന്ദ്ര ഗുഹ. മറ്റൊരു രാജ്യത്തും ഇത് നടക്കില്ലെന്നും ഗാംഗുലി ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മിഡ് ഡേ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഗുഹയുടെ പരാമർശം.

“താത്പര്യ വ്യതിയാനങ്ങൾ മോശമാണ്. ഗാംഗുലി ഇപ്പോൾ ചെയ്യുന്നത് ശരിയല്ല. വേറെ ഒരു രാജ്യവും അത് അനുവദിക്കില്ല. കമൻ്റേറ്റർമാർക്കെതിരെ നിലപാടെടുക്കുന്നത് മോശമാണ്. കമൻ്ററി പാനലിൽ ഉൾപ്പെടുത്തണമെന്ന് മഞ്ജരേക്കർക്ക് അപേക്ഷിക്കേണ്ടി വന്നെങ്കിൽ അത് വളരെ മോശമാണ്. ബോർഡിന് കമൻ്ററി പാനലിനു മുകളിൽ അധികാരമെന്തിനാണ്? വളരെ യുക്തിഹീനമാണ് അത്. ലോകത്ത് മറ്റൊരിടത്തും ഇത് നടക്കില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇങ്ങനെ എന്തെങ്കിലും ചെയ്യുന്നത് സങ്കല്പിക്കാൻ കഴിയുമോ?”- രാമചന്ദ്ര ഗുഹ ചോദിച്ചു.

Read Also : ‘ചൗളയും റായുഡുവും ശ്രദ്ധേയരല്ലാത്ത കളിക്കാർ’; മഞ്ജരേക്കറിന്റെ പരാമർശം വീണ്ടും വിവാദത്തിൽ

ക്രിക്കറ്റ് നിരീക്ഷകനും കമൻ്റേറ്ററുമായ ഹർഷ ഭോഗ്‌ലെ, ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് കമൻ്ററി പാനലിൽ നിന്ന് മഞ്ജരേക്കറെ ഒഴിവാക്കുന്നതിലേക്ക് ബിസിസിഐയെ നയിച്ചത്. ഈ വർഷം മാർച്ചിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരക്ക് മുന്നോടി ആയാണ് മഞ്ജരേക്കറെ കമൻ്ററി പാനലിൽ നിന്ന് ബിസിസിഐ നീക്കിയത്. തുടർന്ന് മഞ്ജരേക്കർ ജഡേജയോടും ഭോഗ്‌ലെയോടും മാപ്പ് അപേക്ഷിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷം അദ്ദേഹം വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐക്ക് രണ്ട് തവണ മെയിൽ അയച്ചു. ഐപിഎൽ 13ആം സീസണിലെ കമൻ്ററി പാനലിൽ തന്നെ ഉൾപ്പെടുത്തണമെന്നായിരുന്നു മഞ്ജരേക്കറുടെ അഭ്യർത്ഥന. ബിസിസിഐയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കാമെന്നും കഴിഞ്ഞ് പോയതിൽ മാപ്പ് നൽകണമെന്നും മഞ്ജരേക്കർ പറഞ്ഞു. എന്നാൽ വിലക്ക് നീക്കാൻ ബിസിസിഐ തയ്യാറായില്ല.

Story Highlights Ramachandra Guha Slams Sourav Ganguly For Sacking Sanjay Manjrekar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top