ടെസ്റ്റ് കളിക്കണമെങ്കിൽ ഇശാന്തും രോഹിതും അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ എത്തണം: രവി ശാസ്ത്രി

Rohit Ishant Ravi Shastri

ഓസീസ് പര്യടനത്തിലെ ടെസ്റ്റ് ടീമിൽ ഉൾപ്പെടണമെങ്കിൽ രോഹിത് ശർമ്മയും ഇശാന്ത് ശർമ്മയും അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഓസ്ട്രേലിയയിൽ എത്തണമെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ക്വാറൻ്റീൻ നിയമങ്ങൾ നിലനിൽക്കുന്നതിനാൽ നേരത്തെ എത്തിയില്ലെങ്കിൽ ടെസ്റ്റ് ടീമിൽ ഉൾപ്പെടുക ബുദ്ധിമുട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എബിസി സ്പോർടിനു നൽകിയ അഭിമുഖത്തിലാണ് ശാസ്ത്രി മനസ്സു തുറന്നത്.

“ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശോധനയിലാണ് രോഹിത്. അവരാണ് എത്ര ദിവസം ബ്രേക്ക് വേണ്ടിവരുമെന്ന് തീരുമാനിക്കുക. പക്ഷേ, ഒരുപാട് വൈകിയാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും. ക്വാറൻ്റീൻ ഉള്ളതുകൊണ്ട് തന്നെ ടെസ്റ്റ് മത്സരങ്ങൾക്ക് വേണ്ടി മാത്രം വന്നാലും കളിക്കുക ബുദ്ധിമുട്ടാവും. രോഹിത് ഒരിക്കലും വൈറ്റ് ബോൾ സീരീസ് കളിക്കില്ല. അദ്ദേഹത്തിന് എത്ര നാൾ വിശ്രമം വേണ്ടി വരുമെന്നാണ് ഞങ്ങൾ നോക്കുന്നത്. കാരണം, വിശ്രമത്തിൻ്റെ ദൈർഘ്യം വർധിക്കാൻ പാടില്ല. ടെസ്റ്റ് മത്സരം കളിക്കണമെങ്കിൽ അടുത്ത മൂന്ന്, നാല് ദിവസങ്ങൾക്കുള്ളിൽ വിമാനം കയറണം. അല്ലെങ്കിൽ വളരെ ബുദ്ധിമുട്ടാവും. രോഹിതിനെപ്പോലെയാണ് ഇശാന്തും.”- അദ്ദേഹം പറഞ്ഞു.

Read Also : ഓസ്ട്രേലിയയിൽ ഇന്ത്യ സൂപ്പർ ഹിറ്റ്; ടി-20, ഏകദിന പരമ്പരകൾക്കുള്ള ടിക്കറ്റ് വിറ്റഴിഞ്ഞത് 24 മണിക്കൂറിനുള്ളിൽ

ഓസ്ട്രേലിയൻ സർക്കാരിൻ്റെ നിയമം അനുസരിച്ച് 14 ദിവസമാണ് ക്വാറൻ്റീൻ കാലാവധി. ഡിസംബർ 17നാണ് ഇന്ത്യ ആദ്യ ടെസ്റ്റ് കളിക്കുക. എന്നാൽ, 11ന് ഒരു സന്നാഹ മത്സരം ഉണ്ട്. അതുകൊണ്ട് തന്നെ നവംബർ 26നെങ്കിലും എത്തിയാലേ രോഹിതിനും ഇശാന്തിനും പരമ്പരയിൽ കളിക്കാൻ കഴിയൂ.

നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഏകദിന, ടി-20 ടീമുകളിൽ രോഹിത് ഇല്ല. ഏകദിന ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Story Highlights Rohit Sharma and Ishant Sharma need to be on the flight in the next three or four days if they have to play Test series: Ravi Shastri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top