Advertisement

തുറിച്ചു നോട്ടം ആ നിമിഷത്തേക്ക് മാത്രം, മത്സരം കഴിഞ്ഞ് അദ്ദേഹം എന്നെ അഭിനന്ദിച്ചു: കോലിയുടെ സ്ലെഡ്ജിംഗിനെപ്പറ്റി സൂര്യകുമാർ യാദവ്

November 23, 2020
Google News 2 minutes Read
Suryakumar IPL Virat Kohli

ഐപിഎൽ മത്സരത്തിനിടെ മുംബൈ ഇന്ത്യൻസിൻ്റെ സൂര്യകുമാർ യാദവും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോലിയും തമ്മിൽ നടന്ന തുറിച്ചുനോട്ടം വാർത്തകളിൽ ഇടം നേടിയിരുന്നു. കോലിയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഈ സംഭവത്തിനു ശേഷം ഉയർന്നത്. ഓസീസ് പര്യടനത്തിൽ നിന്ന് സൂര്യയെ തഴഞ്ഞതും വിവാദങ്ങൾക്ക് എരിവു പകർന്നു. കഴിഞ്ഞ ആഴ്ച കോലിയെ കടലാസ് ക്യാപ്റ്റൻ എന്ന് വിശേഷിപ്പിക്കുന്ന ഒരു മീം ലൈക്ക് ചെയ്ത് സൂര്യകുമാറും വിവാദത്തിൽ ചാടി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കളിക്കളത്തിലെ തുറിച്ചുനോട്ടത്തെപ്പറ്റി സൂര്യകുമാർ പ്രതികരിച്ചിരിക്കുകയാണ്.

Read Also : തുറിച്ചു നോട്ടവും സ്ലെഡ്ജിങും; സൂര്യകുമാറിനോട് കോലി ചെയ്തത് മോശമെന്ന് ആരാധകർ: വിഡിയോ

“എല്ലാ മത്സരങ്ങളിലും കോലിയെ ഇത്തരത്തിൽ കണ്ടിട്ടുണ്ട്. ഐപിഎലിലാണെങ്കിലും ഇന്ത്യക്കായി കളിക്കുമ്പോൾ ആണെങ്കിലും അദ്ദേഹത്തിൻ്റെ ആക്രമണോത്സുകത വളരെ ശ്രദ്ധേയമാണ്. റോയൽ ചലഞ്ചേഴ്സിന് ഒരു സുപ്രധാന മത്സരമായിരുന്നു അത്. മത്സരത്തിനു ശേഷം അദ്ദേഹവും ഞാനും അത് വിട്ടു. നന്നായി കളിച്ചു എന്ന് എന്നെ അഭിനന്ദിച്ചു. അതിനപ്പുറം അത് ഒന്നുമല്ലായിരുന്നു. ആ നിമിഷത്തെ സ്പിരിറ്റ് ആയിരുന്നു അത്. അത് ഇത്രയധികം ചർച്ചയായതിൽ ആശ്ചര്യമുണ്ട്”- ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സൂര്യകുമാർ യാദവ് പ്രതികരിച്ചു.

Read Also : കോലി ‘കടലാസ് ക്യാപ്റ്റൻ’; സൂര്യകുമാർ യാദവ് വിവാദത്തിൽ

ഇന്നിംഗ്സിൽ ഡെയിൽ സ്റ്റെയിൻ എറിഞ്ഞ 13ആം ഓവറിലായിരുന്നു സംഭവം. സൂര്യ കവറിലേക്ക് അടിച്ച പന്ത് ഫീൽഡ് ചെയ്ത കോലി താരത്തെ തുറിച്ചു നോക്കിക്കൊണ്ട് അരികിലേക്ക് വന്നു. പതറാതെ തിരികെ നോക്കിയ സൂര്യയുടെ അരികിൽ വന്ന് സൂര്യയെ സ്ലെഡ്ജ് ചെയ്യാനും കോലി ശ്രമം നടത്തി. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ്റെ പ്രകോപന നീക്കത്തിൽ പ്രതികരിക്കാതെ സൂര്യ സാവധാനം നടന്ന് മാറുകയായിരുന്നു. മത്സരത്തിനു ശേഷം അവതാരകരോട് സംസാരിക്കുമ്പോൾ ഗംഭീര പ്രകടനം കാഴ്ച വെച്ച സൂര്യയെപ്പറ്റി പറയാനും കോലി തയ്യാറായില്ല. തുടർന്നാണ് ഇത് വിവാദമായത്.

Story Highlights Suryakumar reveals details about IPL 2020 banter with Virat Kohli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here