സൂര്യകുമാർ യാദവ് ഓസീസ് പര്യടനത്തിനുള്ള ടീമിൽ ഉണ്ടാവണമായിരുന്നു; ബ്രയാൽ ലാറ

Suryakumar Yadav Brian Lara

മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാവണമായിരുന്നു എന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ. അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള യാതൊരു കാരണവും താൻ കാണുന്നില്ലെന്നും ലാറ പറഞ്ഞു. സ്റ്റാർ സ്പോർട്സിൻ്റെ ക്രിക്കറ്റ് കണക്ടഡ് എന്ന ഷോയിലായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായ പ്രകടനം.

“അദേഹം ഒരു ക്ലാസ് പ്ലയറാണ്. ഞാൻ റൺസ് സ്കോർ ചെയ്യുന്ന താരങ്ങളെ മാത്രമല്ല നോക്കുന്നത്. ഞാൻ അവരുടെ ടെക്നിക്കും സമ്മർദ്ദ ഘട്ടത്തിലെ അവരുടെ പ്രകടനങ്ങളും അവർ ബാറ്റ് ചെയ്യുന്ന പൊസിഷനുകളുമെല്ലാം നോക്കും. എന്നെ സംബന്ധിച്ചിടത്തോളം സൂര്യകുമാർ യാദവ് മുംബൈക്കായി മികച്ച പ്രകടനമാണ് നടത്തിയത്. രോഹിത് ശർമ്മ, ക്വിൻ്റൺ ഡികോക്ക് തുടങ്ങിയ താരങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹം ബാറ്റ് ചെയ്തത്. മൂന്നാം നമ്പറിലാണ് അദ്ദേഹം കളിച്ചിരുന്നത്. ഓപ്പണർമാരെ മാറ്റിനിർത്തിയാൽ ഏത് ടീമിലെയും മൂന്നാം നമ്പർ താരമാണ് ആ ടീമിലെ മികച്ച താരം. ഇന്ത്യൻ ടീമിൽ അദ്ദേഹം ഇല്ലാത്തതിന് ഒരു കാരണം കണ്ടുപിടിക്കാൻ എനിക്ക് കഴിയുന്നില്ല.”- ലാറ പറഞ്ഞു.

Read Also : തുറിച്ചു നോട്ടം ആ നിമിഷത്തേക്ക് മാത്രം, മത്സരം കഴിഞ്ഞ് അദ്ദേഹം എന്നെ അഭിനന്ദിച്ചു: കോലിയുടെ സ്ലെഡ്ജിംഗിനെപ്പറ്റി സൂര്യകുമാർ യാദവ്

നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ആരംഭിക്കുക. ഡിസംബർ നാലിനാണ് ടി-20 പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.

ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Story Highlights Suryakumar Yadav should have been a part of Team India for Australia tour, feels Brian Lara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top