ബംഗാളിൽ 480 സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

CPM cadres to BJP

പശ്ചിമ ബംഗാളിൽ 480 സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു എന്ന് റിപ്പോർട്ട്. വിവിധ പാർട്ടികളിൽ നിന്നുള്ള 500 പ്രവർത്തകർ ബിജെപിയിൽ ചേർന്നു എന്നും ഇതിൽ 480 പേരും ബിജെപി പ്രവർത്തകർ ആണെന്നുമാണ് റിപ്പോർട്ട്. 500 പാർട്ടി പ്രവർത്തകർ ബിജെപിയിൽ ചേർന്നെന്ന് ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു.

മറ്റ് പാർട്ടികളിൽ നിന്നും 500 പ്രവർത്തകർ ബിജെപിയിൽ ചേർന്നെന്നാണ് ദിലീപ് ഘോഷ് തൻ്റെ ട്വീറ്റിൽ വ്യക്തമാക്കുന്നത്. സിപിഎം, സിപിഐ, ആർഎസ്പി, പിഡിഎസ്, ഐഎൻടിയുസി എന്നീ സംഘടനയിൽ നിന്നുള്ള പ്രവർത്തകരാണ് എത്തിയതെന്നും അദ്ദേഹം ട്വീറ്റിലൂടെ അവകാശപ്പെടുന്നു.

Story Highlights 480 CPM cadres cross over to BJP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top