ബിജെപി സ്ഥാനാർത്ഥിയായി നടൻ തിലകന്റെ മകൻ

thilakans son bjp candidate

ബിജെപി സ്ഥാനാർത്ഥിയായി നടൻ തിലകന്റെ മകൻ. തിലകൻ്റെ ആണ്മക്കളിൽ ഏറ്റവും ഇളയ മകൻ ഷിബു തിലകനാണ് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭ 25ആം വാർഡിലേക്കാണ് ഷിബു തിലകൻ ജനവിധി തേടുന്നത്. ചില സിനിമകളിലും സീരിയലുകളിലും വേഷമിട്ടുള്ളയാളാണ് ഷിബു.

തിലകൻ്റെ നാടക ഗ്രൂപ്പിൽ ഏറെ നാളുകൾ ഉണ്ടായിരുന്ന ഷിബു യക്ഷിയും ഞാനും, ഇവിടം സ്വർഗമാണ്, ഗുണ്ട, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങി 12ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചില സീരിയലുകളിലും ഹ്രസ്വ ചിത്രങ്ങളിലും ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്.

ഇദ്ദേഹം 1996 മുതൽ ബിജെപി പ്രവർത്തകനാണ്. തപസ്യ കലാസാഹിത്യ വേദിയുടെ പ്രവർത്തകനും ബിജെപി തിരുവാങ്കുളം ഏരിയാ സെക്രട്ടറിയുമാണ്.

Story Highlights actor thilakan’s son bjp candidate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top