ഇടുക്കിയിൽ നിന്ന് വയനാട്ടിലേക്ക് ഹെലികോപ്റ്ററിൽ പറന്ന് നവവധു; ചിലവായത് നാലരലക്ഷം രൂപ

കൊവിഡ് കാലത്ത് ഇടുക്കിയിൽ നിന്ന് വയനാട്ടിലേക്ക് വിവാഹത്തിനായി സിനിമാ സ്‌റ്റൈലിൽ പറന്നെത്തി നവവധു. വണ്ടൻമേട് ചേറ്റുക്കുഴി ബേബിയുടെ മകൾ മരിയയാണ് വിവാഹത്തിനായി ഹെലികോപ്റ്റർ ബുക്ക് ചെയ്ത് വയനാട്ടിലെത്തിയത്.

കൊവിഡ് കാലത്ത് വിവാഹത്തിനായി 14 മണിക്കൂറോളം വരുന്നയാത്ര. ഇതൊഴിവാക്കാനാണ് മരിയയും ആടിക്കൊല്ലി സ്വദേശി വൈശാഖും തമ്മിലുളള വിവാഹത്തിന് വയനാട്ടിലെത്താൻ നാലരലക്ഷം രൂപയോളം ചിലവഴിച്ച് ഹെലികോപ്ടർ വാടകയ്‌ക്കെടുത്തത്. രാവിലെ 9 മണിയോടെ ഇടുക്കിൽ നിന്ന് പുറപ്പെട്ട് 10.20 ആകുമ്പോഴേക്കും വധു വയനാട്ടിലെത്തി.

മേയ് മാസത്തിൽ നിശ്ചയിച്ചിരുന്ന ഇവരുടെ വിവാഹം കൊവിഡ് വ്യാപനത്തെ തുടർന്നാണ് നീണ്ടത്. വിവാഹശേഷം ഹെലികോപ്ടറിൽ തന്നെ കുടുംബം ഇടുക്കിയിലേക്ക് മടങ്ങി.

Story Highlights Wedding, Bride, Helicopter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top