സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷാ തിയതി പ്രഖ്യാപിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജം

cbse didnt declare practical exam date 24 fact check

പന്ത്രണ്ടാം ക്ലാസിലെ പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള തിയതി പ്രഖ്യാപിച്ചെന്ന പ്രചാരണം വ്യാജമെന്ന് സിബിഎസ്ഇ.

ജനുവരി ഒന്നിന് തുടങ്ങി ഫെബ്രുവരി 8 വരെ പരീക്ഷ നടക്കുമെന്നായിരുന്നു സിബിഎസ്ഇയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ ഇത് വ്യാജമാണെന്ന് ബോർഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു. പരീക്ഷാ നടത്തിപ്പ് എങ്ങനെ വേണമെന്ന് പരിശോധിക്കുകയാണ്. ബോർഡ് പരീക്ഷകൾ ഉറപ്പായും നടക്കും. തീയതി വൈകാതെ പ്രഖ്യാപിക്കും എന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, സിബിഎസ്ഇയുടെ ‘ഒറ്റ പെൺകുട്ടി’ സ്‌കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. cbse.nic.in എന്ന വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. ഇതിന് പുറമെ പരീക്ഷ സംബന്ധിച്ച വിവരങ്ങളൊന്നും നൽകിയിട്ടില്ല.

Story Highlights cbse didnt declare practical exam date 24 fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top