43 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി നിരോധിച്ച് ഇന്ത്യ

ban

43 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി ഇന്ത്യ നിരോധിച്ചു. ആലിബാബയുടെ നിയന്ത്രണത്തിലുള്ള ആപ്ലിക്കേഷനുകള്‍ക്കും നിരോധനമുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യത്തെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കാന്‍ വേണ്ടിയാണ് നടപടിയെന്ന് പ്രസ്താവനയില്‍ സര്‍ക്കാര്‍.

നിരോധിച്ച ആപ്ലിക്കേഷനുകള്‍

ആലിസപ്ലൈയേഴ്‌സ് മൊബൈല്‍ ആപ്പ്

ആലിബാബ വര്‍ക്ക്‌ബെഞ്ച്

ആലി എക്‌സ്പ്രസ്- സ്മാര്‍ട്ടെര്‍ ഷോപ്പിംഗ്, ബെറ്റര്‍ ലിവിംഗ്

ആലിപേ കാഷ്യര്‍

ലാലാമൂവ് ഇന്ത്യ- ഡെലിവറി ആപ്പ്

ഡ്രൈവ് വിത്ത് ലാവാമൂവ് ഇന്ത്യ

സ്‌നാക്ക് വിഡിയോ

കാംകാര്‍ഡ്- ബിസിനസ് കാര്‍ഡ് റീഡര്‍

കാം കാര്‍ഡ്- ബിസിആര്‍ (വെസ്റ്റേണ്‍)

സോള്‍- ഫോളോ ദ സോള്‍ ടു ഫൈന്റ് യു

ചൈനീസ് സോഷ്യല്‍ – ഫ്രീ ഓണ്‍ലൈന്‍ ഡേറ്റിംഗ് വിഡിയോ ആപ്പ് ആന്‍ഡ് ചാറ്റ്

ഡേറ്റ് ഇന്‍ ഏഷ്യ- ഡേറ്റിംഗ് ആന്‍ഡ് ചാറ്റ് ഫോര്‍ ഏഷ്യന്‍ സിംഗിള്‍സ്

വിഡേറ്റ്- ഡേറ്റിംഗ് ആപ്പ്

ഫ്രീ ഡേറ്റിംഗ് ആപ്പ്- സിംഗോള്‍, സ്റ്റാര്‍ട് യുവര്‍ ഡേറ്റ്

അഡോര്‍ ആപ്പ്

ട്രൂലി ചൈനീസ്- ചൈനീസ് ഡേറ്റിംഗ് ആപ്പ്

ട്രൂലി ഏഷ്യന്‍- ഏഷ്യന്‍ ഡേറ്റിംഗ് ആപ്പ്

ചൈനലൗ- ഡേറ്റിംഗ് ആപ്പ് ഫോര്‍ ചൈനീസ് സിംഗിള്‍സ്

ഡേറ്റ്‌മൈഎജ്-ചാറ്റ്, മീറ്റ്, ഡേറ്റ് മച്യൂര്‍ സിംഗിള്‍സ് ഓണ്‍ലൈന്‍

ഏഷ്യന്‍ഡേറ്റ്- ഫൈന്‍ഡ് ഏഷ്യന്‍ സിംഗിള്‍സ്

ഫ്‌ളേര്‍ട് വിഷ്- ചാറ്റ് വിത്ത് സിംഗിള്‍സ്

ഗായ്‌സ് ഓണ്‍ലി ഡേറ്റിംഗ്- ഗേ ചാറ്റ്

ടബ്ബിറ്റ്; ലൈവ് സ്ട്രീംസ്

വിവര്‍ക്ക് ചൈന

ഫസ്റ്റ് ലൗ ലിവ്- സൂപ്പര്‍ ഹോട്ട് ലൈവ് ബ്യൂട്ടിസ് ലിവ് ഓണ്‍ലൈന്‍

റീല- ലെസ്ബിയന്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക്

കാഷിയര്‍ വാലറ്റ്

മാങ്കോ ടിവി

എംജി ടിവി- ഹുനാന്‍ടിവി ഒഫീഷ്യല്‍ ടിവി ആപ്പ്

വിടിവി- ടിവി വേര്‍ഷന്‍

വിടിവി- സിഡ്രാമ, കെ ഡ്രാമ, ആന്‍ഡ് മോര്‍

വിടിവി ലൈറ്റ്

ലക്കി ലൈവ്- ലൈവ് വിഡിയോ സ്ട്രീമിംഗ് ആപ്പ്

ടാവോബാവോ ലൈവ്

ഡിംഗ്ടാക്

ഐഡന്റിറ്റി വി

ഐസോലാന്റ് 2: ആഷെസ് ഓഫ് ടൈം

ബോക്‌സ് സ്റ്റാര്‍ (ഏര്‍ളി ആക്‌സസ്)

ഹീറോസ് ഇന്‍വോള്‍വ്ഡ്

ഹാപ്പി വിഷ്

ജെല്ലിപോപ്പ് മാച്ച്- ഡെക്കോറേറ്റ് യുവര്‍ ഡ്രീം ഐലന്‍ഡ്

മച്ച്കിന്‍ മാച്ച്- മാജിക് ഹോം ബില്‍ഡിംഗ്

കോക്വിസ്റ്റ ഓണ്‍ലൈന്‍ 2

നേരത്തെ ജൂണില്‍ 59 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. സെപ്തംബറില്‍ 118 ആപ്ലിക്കേഷനുകളാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ സെക്ഷന്‍ 69എ പ്രകാരം നിരോധിച്ചത്. ടിക് ടോക്കും ഹലോയും വി ചാറ്റും കാം സ്‌കാനറും നേരത്തെ നിരോധിച്ച ആപ്ലിക്കേഷനുകളില്‍ ഉണ്ടായിരുന്നു.

Story Highlights chinese application, ban

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top