Advertisement

പൊലീസ് നിയമ ഭേദഗതി; വിമര്‍ശനം ഉണ്ടാക്കുംവിധം ഭേദഗതി കൊണ്ടുവന്നത് പോരായ്മ: എം എ ബേബി

November 24, 2020
Google News 2 minutes Read
MA Baby

പൊലീസ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സിപിഐഎം നേതൃനിരയിലെ അതൃപ്തി പ്രകടമാക്കി പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വിമര്‍ശനം ഉണ്ടാക്കുംവിധം നിയമഭേദഗതി കൊണ്ടുവന്നത് പോരായ്മയാണെന്ന് അദ്ദേഹം പറഞ്ഞു. പിന്‍വലിക്കാനുള്ള തീരുമാനം പാര്‍ട്ടി ചര്‍ച്ച ചെയ്തതാണെന്നും എം എ ബേബി വിശദീകരിച്ചു.

വ്യാപക വിമര്‍ശനങ്ങളെ തുടര്‍ന്ന് സിപിഐഎം കേന്ദ്രനേതൃത്വം നടത്തിയ ഇടപെടലാണ് പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്. നിയമം നടപ്പിലാക്കുമെന്നുമെന്നും കുറവുകളുണ്ടെങ്കില്‍ പിന്നീട് നികത്തുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടേയും സംസ്ഥാന നേതാക്കളുടേയും നിലപാട്. ഇതില്‍ കേന്ദ്രനേതൃത്വത്തിനുണ്ടായിരുന്ന അതൃപ്തി പ്രതിഫലിക്കുന്നതായിരുന്നു എം എ ബേബിയുടെ പ്രതികരണം. പൊലീസ് നിയമഭേദഗതി സംബന്ധിച്ച് എത്ര ആലോചനകള്‍ നടന്നാലും പോരായ്മകളുണ്ടാകുമെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു.

Read Also : പൊലീസ് നിയമ ഭേദഗതി പിൻവലിക്കുന്ന തീരുമാനം നാളത്തെ മന്ത്രിസഭായോഗത്തിൽ

പിന്‍വലിക്കുന്നതിന് മുന്‍പുള്ള കാര്യങ്ങളില്‍ ഇനി ചര്‍ച്ച അനാവശ്യമാണെന്നും എം എ ബേബി. പാര്‍ട്ടിക്കുള്ളില്‍ വേണ്ടത്ര ചര്‍ച്ചകളില്ലാതെയാണ് നിയമഭേദഗതി നടപ്പിലാക്കിയതെന്ന ആരോപണം ശരി വയ്ക്കുന്നതാണ് എം എ ബേബിയുടെ പ്രതികരണം. ദേശീയതലത്തില്‍ തന്നെ സിപിഐഎം സ്വീകരിച്ചിരിക്കുന്ന നയത്തിന് കടകവിരുദ്ധമായ നിലപാട് സംസ്ഥാനത്ത് എടുത്തതില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകുമെന്നതിന്റെ സൂചന കൂടിയാണിത്.

Story Highlights ma baby, amendment to police act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here