ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (25-11-2020)

‘നിവര്‍’ തമിഴ്‌നാട് തീരത്തേക്ക്; ആശങ്ക

ആശങ്ക വിതച്ച് ‘നിവര്‍’ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്.

പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകർ അടുത്ത മാസം മുതൽ സ്‌കൂളിലെത്തണം

പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകർ സ്‌കൂളിലെത്തണമെന്ന് തീരുമാനം. പൊതുവിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചർച്ചയിലാണ് തീരുമാനമായത്.

മന്ത്രി കെ ടി ജലീലിന്റെ ഡോക്ടറേറ്റ് ചട്ടപ്രകാരം തന്നെയെന്ന് കേരളാ യൂണിവേഴ്‌സിറ്റി

മന്ത്രി കെ ടി ജലീലിന്റെ ഡോക്ടറേറ്റ് ചട്ടപ്രകാരം തന്നെയെന്ന് കേരളാ യൂണിവേഴ്‌സിറ്റി. ജലീലിന്റെ ഗവേഷണ ബിരുദം സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് വൈസ് ചാൻസലറുടെ റിപ്പോർട്ടിൽ പറയുന്നു. മന്ത്രിയുടെ ഡോക്ടറേറ്റിനെതിരായ പരാതി പരിശോധിക്കണമെന്ന് ഗവർണർ സർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് വീണ്ടും ഇ.ഡി നോട്ടിസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്.

ഇന്ന് അർധരാത്രി മുതൽ ദേശിയ പണിമുടക്ക്

ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് നടക്കും.

ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും

കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ബിനീഷിനെ ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച കോടതി തുടര്‍വാദം കേള്‍ക്കും. അതേസമയം, ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരില്‍ ചിലരെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്. ഇവരെ ബിനീഷിനൊപ്പമിരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്.

കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

Story Highlights todays headlines, news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top