ഐഎസ്എൽ: ആദ്യ ജയം ലക്ഷ്യമിട്ട് മുംബൈയും ഗോവയും മുഖാമുഖം

ഐഎസ്എലിൽ ഇന്ന് എഫ്സി ഗോവ മുംബൈ സിറ്റി എഫ്സിയെ നേരിടും. ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ട ഒരു ടീമുകളും ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഗോവ ബെംഗളൂരുവിനെതിരെ കഴിഞ്ഞ മത്സരത്തിൽ സമനില പാലിച്ചപ്പോൾ മുംബൈ നോർത്ത് ഈസ്റ്റിനെതിരെ പരാജയപ്പെട്ടു. ഫറ്റോർഡ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
കഴിഞ്ഞ മത്സരത്തിൽ 4-2-3-1 എന്ന ഫോർമേഷനിൽ ഇറങ്ങിയ ഗോവ ഈ മത്സരത്തിൽ 4-3-3 എന്ന പരമ്പരാഗത ശൈലിയിലേക്ക് മാറി. പ്രതിരോധത്തിൽ സാൻസൺ പെരേരക്ക് പകരം സാവിയർ ഗാമ കളിക്കും. ആൽബർട്ടോ നൊഗുവേര, ലെന്നി റോഡ്രിഗസ്, എഡു ബീഡിയ എന്നിവരാണ് മധ്യനിരയിലുള്ളത്. പ്രിൻസ്ടൺ റെബെല്ലോ, ജോർജ് മെൻഡോസ എന്നിവർ ബെഞ്ചിലാണ്. മുന്നേറ്റത്തിൽ റെഡീം തലാങ്, ലെൻ ഡുംഗൽ എന്നിവർ വിങ്ങുകളിലും ഇഗോർ അംഗൂളോ പ്രധാന സ്ട്രൈക്കറായും കളിക്കും.
Read Also : ആവേശപ്പോരിൽ ചെന്നൈയിൻ എഫ്സിക്ക് ജയം; ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
മുംബൈ സിറ്റിയാവട്ടെ ഓഗ്ബച്ചെയെ ബെഞ്ചിൽ ഇരുത്തിയാണ് ഇറങ്ങുന്നത്. 4-2-3-1 എന്ന ഫോർമേഷൻ തന്നെയാണ് ഇക്കുറിയും ഹൈലാൻഡേഴ്സ് പരീക്ഷിക്കുന്നത്. പ്രതിരോധത്തിൽ അമേ റനവാഡെ, മൊർത്താദ ഫാൾ എന്നിവർ ഇറങ്ങും. റാക്കിപ് ബെഞ്ചിലായപ്പോൾ ഹെർമൻ സൻ്റാന മധ്യനിരയിലാണ്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പു കാർഡ് കിട്ടിയ അഹ്മദ് ജാഹൂ പുറത്താണ്. റയനീർ ഫെർണാണ്ടസിനു പകരം മധ്യനിരയിൽ ഫറൂഖ് ചൗധരി ഇറങ്ങും. ആദം ലാ ഫോണ്ട്രെയെ മുന്നേറ്റത്തിലേക്ക് മാറ്റി ഗൊദാർദ് മധ്യനിരയിൽ കളിക്കും.
Story Highlights – isl mumbai city fc fc goa preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here