ഇതാണ് പുതിയ ജഴ്സിക്ക് പ്രചോദനം; 92 ലോകകപ്പിലെ ജഴ്സി പരിചയപ്പെടുത്തി കിരൺ മോറെ

Kiran More Jersey Nostalgia

ഇന്ത്യൻ ടീമിൻ്റെ പരിമിത ഓവർ മത്സരങ്ങൾക്കുള്ള പുതിയ ജഴ്സിയുടെ പ്രചോദനമായ ജഴ്സി പരിചയപ്പെടുത്തി മുൻ ഇന്ത്യൻ താരവും സെലക്ഷൻ കമ്മറ്റി ചെയർമാനും ആയിരുന്ന കിരൺ മോറെ. 1992 ലോകകപ്പിലെ ജഴ്സിയാണ് മോരെ പരിചയപ്പെടുത്തിയത്. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Read Also : ഇന്ത്യയുടെ പുതിയ ജഴ്സി വെളിപ്പെടുത്തി ശിഖർ ധവാൻ

‘ഞാൻ എന്താണ് കണ്ടെത്തിയതെന്ന് നോക്കൂ. 1992 ക്രിക്കറ്റ് ലോകകപ്പിലെ ജഴ്സി. ഇപ്പോഴും ഇത് എനിക്ക് നന്നായി ഇണങ്ങുന്നുണ്ട്. സമ്പന്നമായ പഴയ ഓർമ്മകളിലേക്ക് എന്നെ ഇത് കൊണ്ടുപോവുകയാണ്. അത് എന്തൊരു ടൂർണമെൻ്റായിരുന്നു. റിച്ചി ബെനോഡ് കമൻ്ററിയിൽ പറയുന്നത് പോലെ: സിംപ്ലി സൂപ്പർ’- മോറെ കുറിച്ചു. ജഴ്സിയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഫാൻ്റസി ഗെയിമിങ് ആപ്പായ എംപിഎൽ ആണ് ഇന്ത്യൻ ജഴ്സിയുടെ പുതിയ സ്പോൺസർമാർ. നൈക്കിയുമായുള്ള കരാർ റദ്ദാക്കിയതിനു പിന്നാലെയാണ് 120 കോടി രൂപയുടെ മൂന്ന് വർഷത്തെ കരാറിൽ എംപിഎലുമായി ബിസിസിഐ ഒപ്പിട്ടത്.

നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. ഡിസംബർ നാലിനാണ് ടി-20 പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.

Story Highlights Kiran More Donning 1992 World Cup Jersey Is Trip To Nostalgia World

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top