കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കുന്നുവെന്നാരോപിച്ച് എല്‍ഡിഎഫ് ബഹുജന കൂട്ടായ്മ ഇന്ന്

LDF mass protest today

കേന്ദ്ര ഏജന്‍സികളേയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗിച്ച് കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കുന്നുവെന്നാരോപിച്ച് എല്‍ഡിഎഫ് ഇന്ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് പഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിലാണ് കൂട്ടായ്മ. വിവിധ കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

ഓരോ പ്രദേശത്തെയും പ്രധാന വികസന പ്രവര്‍ത്തനം നടന്ന ഇടങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ അണിനിരത്തും. സംസ്ഥാനത്തെ അറുപതിനായിരം കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപകീര്‍ത്തിപ്പെടുത്താനുമുള്ള കേന്ദ്ര ഏജന്‍സികളുടെ ആസൂത്രിത നീക്കം ചെറുത്ത് തോല്‍പ്പിക്കുമെന്ന് എല്‍ഡിഎഫ് നേതൃത്വം വ്യക്തമാക്കി. കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി വികസന സംരക്ഷണ ദിനമായാണ് പ്രതിഷേധ കൂട്ടായ്മ വിഭാവനം ചെയ്തിരിക്കുന്നത്.

Story Highlights LDF mass protest today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top