ലാലു പ്രസാദ് യാദവ് എന്‍ഡിഎ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം; സിബിഐ അന്വേഷണത്തിന് ബിഹാര്‍ സര്‍ക്കാര്‍

tejashwi and lalu prasad yadav

തടവില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ബിഹാറിലെ എന്‍ഡിഎ എംഎല്‍എമാരെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം തേജസ്വി യാദവിനെതിരെയും ആയുധമാക്കാന്‍ ബിജെപി. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ബിഹാര്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ബിജെപി നേതാവും മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയാണ് ലാലുവിന്റെ ഓഡിയോ ക്ലിപ്പടക്കം പുറത്ത് വിട്ടത്. റാഞ്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍, ബിര്‍സമുണ്ട ജയില്‍ സൂപ്രണ്ട് എന്നിവരോട് സംഭവത്തെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജാര്‍ഖണ്ഡ് ജയില്‍ ഐജി നിര്‍ദേശിച്ചു.

Read Also : ബിഹാര്‍ മന്ത്രിസഭയിലെ പതിനാല് മന്ത്രിമാരില്‍ എട്ടുപേരും ക്രിമിനല്‍ കേസ് പ്രതികള്‍

ആരോപണം തെളിഞ്ഞാല്‍ നിയമപരമായ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജാര്‍ഖണ്ഡ് പൊലീസ് വ്യക്തമാക്കി. ലാലുവിന്റെ ആരോഗ്യം സംബന്ധിച്ച് ശരിയായ പരിശോധന നടത്തി ജയിലിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജിയും ഇതിനകം ഫയല്‍ ചെയ്യപ്പെട്ടു. ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ആണ് ഹര്‍ജി എത്തിയത്.

അതേസമയം ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ അന്വേഷണ നടപടി ഒത്തുകളിയാണെന്നാണ് ബിജെപിയുടെ വിമര്‍ശനം. സംഭവത്തില്‍ ഗൂഡാലോചന ഉണ്ടെന്നും തേജസ്വി യാദവിന് ഇക്കാര്യത്തില്‍ പങ്കുണ്ടെന്നും ബിജെപി വ്യക്തമാക്കി. ബിഹാര്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം നിര്‍ദേശിക്കാനായി തയാറെടുക്കുകയാണെന്നാണ് വിവരം. അടുത്ത ദിവസം തന്നെ ഇക്കാര്യത്തില്‍ വിജ്ഞാപനം പുറത്തിറങ്ങും.

Story Highlights lalu prasad yadav, tejashwi yadav, bjp, bihar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top