‘ബൊമ്മി’യുടെ ബൺ വേൾഡിന് 25 വയസ്; ഭാര്യക്ക് അനുമോദനവുമായി ക്യാപ്റ്റൻ ജിആർ ഗോപിനാഥ്

Bommis bakery GR Gopinath

തമിഴ് നടൻ സൂര്യ പ്രധാന കഥാപാത്രമായി എത്തിയ ‘സൂരരൈ പോട്രു’ മികച്ച പ്രതികരണമാണ് നേടിയത്. കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്കും വിമാനയാത്ര എന്ന ആശയം സാധിച്ചെടുത്ത ക്യാപ്റ്റൻ ജിആർ ഗോപിനാഥിൻ്റെ കഥയ്ക്കൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യ ഭാർഗവി ഗോപിനാഥിൻ്റെ കഥയും സിനിമ സംസാരിച്ചിരുന്നു. ബേക്കറി തുടങ്ങണമെന്ന ആഗ്രഹം പൂർത്തീകരിക്കുകയും അത് വലിയ വിജയമാക്കുകയും ചെയ്ത ഭാർഗവിയുടെ ‘ബൺ വേൾഡി’ന് 25 വയസ്സ് പൂർത്തിയായിരിക്കുകയാണ് ഇന്ന്. പ്രിയ പത്നിക്ക് ക്യാപ്റ്റൻ ജിആർ ഗോപിനാഥ് അനുമോദനം അർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നെടുമാരൻ എന്ന യുവാവ് ഭാര്യ സുന്ദരി എന്ന ബൊമ്മിയോടൊപ്പം ചേർന്ന് സ്വപ്നങ്ങളെ വരുതിയിലാക്കുന്നതാണ് സൂരരൈ പോട്രു ചർച്ച ചെയ്തത്. നെടുമാരനായി സൂര്യയ്ഉം ബൊമ്മിയായി അപർണ ബാലമുരളിയും വേഷമിട്ടു. സുധ കൊങ്ങരയാണ് സിനിമ അണിയിച്ചൊരുക്കിയത്. സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റും സിഖീയ എന്റർടെയ്ൻമെന്റും ചേർന്നാണ് സിനിമ നിർമിച്ചത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. ഡോ.എം മോഹൻ ബാബു, പരേശ് രാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണ കുമാർ, കാളി വെങ്കിട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കൊവിഡിനെയും ലോക്ക് ഡൗണിനെയും തുടർന്ന് ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Story Highlights ‘Bommi’s bakery’ turns 25; Captain GR Gopinath congratulates his wife

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top