തെരഞ്ഞെടുപ്പ് കാലത്ത് വോട്ടിന് വേണ്ടിയല്ലാതെ ഒരു ഫ്‌ളക്‌സ് ബോര്‍ഡ്; ഒരുപാട് ചെറുപ്പക്കാരുടെ പ്രതിനിധിയെന്നും അനീഷ്

തെരഞ്ഞെടുപ്പ് അടുത്തതോടെ എവിടെ തിരിഞ്ഞാലും സ്ഥാനാര്‍ത്ഥികളുടെ പിന്തുണ തേടിയുള്ള ബാനറുകളും പോസ്റ്ററുകളുമാണ്. എന്നാല്‍ വോട്ടിന് വേണ്ടിയല്ലാതെ കോട്ടയം കാണക്കാരിയില്‍ ഒരു ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു. തടിമില്ല് ഉടമയായ അനീഷ് സെബാസ്റ്റ്യനാണ് സ്വന്തം ചിത്രം പതിച്ച ഫ്‌ളക്‌സുകള്‍ വച്ചത്.

വാര്‍ഡ് മെമ്പറും, കൗണ്‍സിലറും ആകാനല്ല അനീഷ് ഈ ഫ്‌ളക്‌സ് വച്ചത്. ചിത്രത്തിലുള്ള അനീഷ് സെബാസ്റ്റ്യന് വേണ്ടത് ജനങ്ങളുടെ വോട്ടുമല്ല. താലി കെട്ടാന്‍ വധുവിനെ അന്വേഷിച്ചാണ് ഈ പരീക്ഷണം. പ്രായം 35 ആയിട്ടും വിവാഹം നടക്കാതെ വന്നതോടെയാണ് സ്വന്തം സോമില്ലിന് മുന്നില്‍ ഫ്‌ളക്‌സ് വച്ചത്.

തെരഞ്ഞെടുപ്പ് കാലത്ത് വച്ച ഫ്‌ളക്‌സില്‍ രാഷ്ട്രീയം ഇല്ലാത്തതു പോലെ, അനീഷും സ്വന്തം രാഷ്ട്രീയമെന്തെന്ന് തുറന്ന് പറയില്ല. വ്യത്യസ്ത രീതിയിലുള്ള വിവാഹ ആലോചന ഇതുവഴി കടന്നു പോകുന്ന ദൂരദേശക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

Story Highlights flex board

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top