സംസ്ഥാനത്ത് ഇന്ന് കൊവിഡ് മുക്തരായത് 5275 പേര്‍; ആകെ 5,26,797

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5275 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇതോടെ 64,834 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,26,797 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക് ഇങ്ങനെ:

  • തിരുവനന്തപുരം -365
  • കൊല്ലം -298
  • പത്തനംതിട്ട -146
  • ആലപ്പുഴ -231
  • കോട്ടയം -512
  • ഇടുക്കി -110
  • എറണാകുളം -451
  • തൃശൂര്‍ -405
  • പാലക്കാട് -379
  • മലപ്പുറം -766
  • കോഴിക്കോട് -1187
  • വയനാട് -145
  • കണ്ണൂര്‍ -179
  • കാസര്‍ഗോഡ് -101

അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,12,251 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,223 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 16,028 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1701 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story Highlights covid negative cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top