ഇന്ത്യ- ചൈന സേന പിന്മാറ്റം; ചർച്ചകൾ വൈകാതെ ഫലം കാണുമെന്ന് കരസേന മേധാവി

ഇന്ത്യ- ചൈന അതിർത്തിയിലെ സേനാ പിൻമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ വൈകാതെ ഫലം കാണുമെന്ന് കരസേന മേധാവി മനോജ് മുകുന്ദ് നരവനെ.രാജ്യം നേരിടുന്ന ഏത് വെല്ലുവിളിയെയും നേരിടാൻ സൈന്യം സജ്ജമാണ്. കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമയിലെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കരസേനാ മേധാവി.

അയൽ രാജ്യങ്ങളിൽ നിന്നും രാജ്യത്തിനകത്ത് നിന്നും വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ പറഞ്ഞു. തീവ്രവാദ ഭീഷണിയടക്കം ഏത് വെല്ലുവിളിയും നേരിടാൻ രാജ്യം സജ്ജമാണ്. മെയ് മാസംഇന്ത്യൻ അതിർത്തിയിൽ ഉണ്ടായ ചൈനീസ് കടന്നുകയറ്റം ഇന്റലിജൻസ് വീഴ്ചയാണെന്ന വിമർശനത്തോട് യോജിക്കാനാവില്ല. സേനാ പിന്മാറ്റത്തിൽ ഇന്ത്യയും ചൈനയും ഉടൻ ധാരണയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ.

ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ നാവികരുടെ പാസിംഗ്ഔട്ട് പരേഡിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു കരസേനാ മേധാവി.ശ്രീലങ്കയിൽ നിന്നുള്ള രണ്ടു പേരടക്കം 164 നാവികരാണ് പരിശീലനം പൂർത്തിയാക്കിയത്. പാസിംഗ് ഔട്ട് പരേഡിൽകരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ സല്യൂട്ട് സ്വീകരിച്ചു. മികച്ച കാഡറ്റുകൾക്കുള്ള വിവിധ അവാർഡുകൾ ചടങ്ങിൽ സമ്മാനിച്ചു.

Story Highlights India-China withdrawal; Army chief says talks will see results soon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top