രാജ്യത്ത് ഇന്ധനവില കുതിക്കുന്നു

രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. ഇതോടെ പെട്രോളിനും ഡീസലിനും വില കൂടി. കൊച്ചിയിൽ പെട്രോൾ വില 82.38 പൈസയാണ്. ഡീസൽ വില 76.18 പൈസയിലെത്തി.
ഇന്ന് ഡീസലിന് 31 പൈസയും പെട്രോളിന് 21 പൈസയും കൂടി. കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ പെട്രോളിന് 1.12 പൈസയും ഡീസലിന് 1.80 പൈസയുമാണ് വർധിച്ചത്.
ഡൽഹിയിൽ 82.13 രൂപയാണ് പെട്രോൾ വില. ഡീസലിനാകട്ടെ 72.13 രൂപയും. മുംബൈയിൽ പെട്രോളിന് 88.81 രൂപയും, ഡീസലിന് 78.66 രൂപയുമാണ്. ചെന്നൈയിൽ 85.12 രൂപയാണ് പെട്രോളിന്. ഡീസലിന് 77.56 രൂപയാണ്. കൊൽക്കത്തയിൽ പെട്രോളിന് 83.67 രൂപയും, ഡീസലിന് 75.70 രൂപയുമാണ്.
രാജ്യന്തര വിപണിയിലെ വിലക്കയറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്.
Story Highlights – fuel price after an interval
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News