സഭാ തര്‍ക്കത്തില്‍ പ്രത്യക്ഷ സമരവുമായി യാക്കോബായ സഭ

സഭാ തര്‍ക്കത്തില്‍ പ്രത്യക്ഷ സമരവുമായി യാക്കോബായ സഭ. സര്‍ക്കാര്‍ ഏറ്റെടുത്ത 52 പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ വിശ്വാസികള്‍ റിലേ സത്യാഗ്രഹ സമരം തുടങ്ങി. എല്ലാ ഭദ്രാസനങ്ങളിലും സമരമുണ്ട്. പളളി നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ഇനി ചര്‍ച്ചക്കില്ലെന്ന് യാക്കോബായ സഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Story Highlights – Jacobite Church with direct struggle
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News