ചൊവ്വാഴ്ച മുതൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

orange alert two districts kerala

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു. അടുത്ത 24 മണിക്കൂറിൽ തീവ്രന്യൂനമർദ്ദമാകാനും തുടർന്ന് വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ബുധനാഴ്ച്ചയോടെ തെക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. തെക്കൻ തമിഴ്നാട്, ശ്രീലങ്ക, തിരുവനന്തപുരം തീരം വഴി അറബിക്കടലി പ്രവേശിച്ചേക്കുമെന്നാണ് 
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. ചൊവ്വ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

തെക്കൻ കേരളത്തിലായിരിക്കും മഴ കനക്കുക. ചൊവ്വാഴ്ച്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിൽ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.

അതേസമയം ന്യൂനമർദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റായാൽ മാലിദ്വീപ് നിർദ്ദേശിച്ച ബുറേവി എന്ന പേരാകും നൽകുക. കാലാവസ്ഥ വ്യതിയാനങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിരീക്ഷിച്ച് വരികയാണ്. 

Story Highlights orange alert two districts kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top