സ്ഥാനാർത്ഥി പരിഗണനയിൽ ബോധപൂർവമായ വീഴ്ച; ബിജെപിയുടെ കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി പിരിച്ച് വിട്ടു

ബിജെപിയുടെ കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി പിരിച്ച് വിട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുന്നതിൽ ബോധപൂർവമായ വീഴ്ച വരുത്തിയതിന്റെ പേരിലാണ് പഞ്ചായത്ത് കമ്മറ്റിയെ പിരിച്ച് വിടുന്നതെന്ന് ബി ജെ പി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് സി.വി.സുരേഷ് അറിയിച്ചു.

ഇടത് പക്ഷത്തിനൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്ന ഡി.ഡി.എഫുമായി രഹസ്യ ധാരണ ഉണ്ടാക്കിയതിനെ തുടർന്നാണ് പഞ്ചായത്തിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്താത്തതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Story Highlights Conscious fall in candidate consideration; The BJP’s East Eleri panchayat committee in Kasargod district has been dissolved

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top