വാരണാസിയില്‍ രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം; കരി ഓയില്‍ ഒഴിക്കല്‍

rajiv gandhi statue

മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ചു. ഗുജറാത്തിലെ വാരണാസി മൈദഗിനിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇന്ന് വാരണാസിയില്‍ നടക്കാന്‍ ഇരിക്കേ ആണ് രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. അജ്ഞാതരാണ് സംഭവത്തിന് പിന്നിലെന്നാ വിവരം.

Read Also : രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മോചനക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തമിഴ്‌നാട് ഗവർണറെന്ന് സിബിഐ

കോണ്‍ഗ്രസ് നേതൃത്വം സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഘവേന്ദ്ര ചൗബേ 48 മണിക്കൂറിനുള്ളില്‍ കൃത്യത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വമ്പിച്ച പ്രതിഷേധം നടത്തുമെന്ന താക്കീത് നല്‍കി.

നേരത്തെ 2018ല്‍ പഞ്ചാബിലെ ലുധിയാനയിലും രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ പെയിന്റ് ഒഴിച്ചിരുന്നു. 1984ലെ സിഖ് കലാപങ്ങളുടെ പേരിലാണ് ആക്രമണകാരികള്‍ അന്ന് അത് ചെയ്തത്. ശിരോമണി അകാലി ദളിന് സംഭവവുമായി ബന്ധമുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആരോപിച്ചിരുന്നു.

Story Highlights rajiv gandhi, statue, narendra modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top