Advertisement

ഉത്തർപ്രദേശിന് പുറമേ നിർബന്ധിത മതപരിവർത്തന നിയമങ്ങളുമായി രംഗത്ത് കൂടുതൽ സംസ്ഥാനങ്ങൾ

December 1, 2020
Google News 2 minutes Read

ബിജെപി ഭരിയ്ക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തന നിയമങ്ങളുമായി രംഗത്ത്. ഉത്തർപ്രദേശിലെ നിയമ നിർമാണത്തിന്റെ ചുവട് പിടിച്ച് മധ്യപ്രദേശ്, അസം, ഹരിയാന, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങൾ അടുത്ത മാസം തന്നെ ഓർഡിനൻസുകൾ പുറപ്പെടുവിയ്ക്കും. പ്രായപൂർത്തിയായവർക്ക് വിവാഹിതരാകണമെങ്കിൽ അവരുടെ മതം നിർബന്ധമായും വെളിപ്പെടുത്തണം എന്ന ശക്തമായ വ്യവസ്ഥ കൂടി ഉൾപ്പെടുന്നതാണ് അസാമിലെ നിർദ്ദിഷ്ട ബില്ല്. അതേസമയം, ഉത്തർപ്രദേശിന് പിന്നാലെ നിർബന്ധിത മതപരിവർത്തനാരോപണത്തിൽ മധ്യപ്രദേശിലും ആദ്യ കേസ് രജിസ്റ്റർ ചെയ്തു.

നിർബന്ധിത മത പരിവർത്തന ബില്ല് ആദ്യം വിജ്ഞാപനം ചെയ്യാൻ പറ്റാത്തതിലെ ഖേദം ബിജെപി ഭരിയ്ക്കുന്ന പല സംസ്ഥാനങ്ങൾക്കും ഉണ്ട്. കൂടുതൽ ശക്തമായ നിർദേശങ്ങൾ പരിഗണനയിലുള്ള നിർദ്ദിഷ്ട ബില്ലുകളിൽ ഉൾപ്പെടുത്തി ഇത് മറികടക്കാൻ ആണ് ഇത്തരം സംസ്ഥാന സർക്കാരുകളുടെ ശ്രമം. അസാമിൽ നടപ്പാൻ തീരുമാനിച്ച ബില്ലിന്റെ കരട് ആണ് ഏറ്റവും അവസാനത്തെതായി ഈ വിധത്തിൽ തയാറായത്. ബില്ല് സംസ്ഥാനത്തെ സ്ത്രീശാക്തീകരണ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് അസാം ധനകാര്യമന്ത്രി ഹിമന്ത് ബിശ്വ പറഞ്ഞു. അസമിലെ വിവാഹനിയമങ്ങളിൽ ആണ് ബില്ല് കാതലായ മാറ്റങ്ങൾ വരുത്തുക. വിവാഹത്തിന് വധുവിന്റെയും വരന്റെയും മതവും വരുമാനവും നിർബന്ധമായി രേഖപ്പെടുത്തണം എന്നതാണ് പുതിയ നിർദേശം. മധ്യപ്രദേശിലെ നിയമത്തിൽ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് മിഷണറി പ്രപർത്തനങ്ങളെ ആണ്. എസ്.ടി വിഭാഗത്തിലെ ആളുകളോ മതപരിവർത്തനത്തിന് പ്രേരിപ്പിയ്ക്കുന്നത് ഇപ്രകാരം ഗുരുതര കുറ്റമാകും.

ഉത്തർ പ്രദേശിന് പിന്നാലെ ഇന്നലെ മധ്യപ്രദേശിലും നിർബന്ധിത മതപരിവർത്തന നിയമമനുസരിച്ച് ആദ്യ അറസ്റ്റ് നടന്നു. യുവാവിന്റെ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഹരിയാനയിലും ഹിമചലിലും ഡിസംബർ അവസാനവാരം നിർബന്ധിതമതപരിവർത്തന ബില്ലുകൾ വിജ്ഞാപനം ചെയ്യും. കർണാടകയിലും ഈ മാസംതന്നെ ബില്ല് ഓർഡിനൻസായി വിജ്ഞാപനം ചെയ്യാനാണ് സംസ്ഥാന സർക്കാർ ശ്രമിയ്ക്കുന്നത്.

Story Highlights Apart from Uttar Pradesh, more states are in the fray with compulsory conversion laws

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here