ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും വാക്സിൻ നൽകുമെന്ന് പറഞ്ഞിട്ടില്ല : കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി

Govt never spoke about vaccinating the entire country says health ministry

ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും വാക്സിൻ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ. വാർത്താ സമ്മേളനത്തിനിടെയാണ് രാജേഷ് ഭൂഷൻ ഇക്കാര്യം പറഞ്ഞത്.

ഒരുകോടിയോളം വരുന്ന ആരോ​ഗ്യ പ്രവർത്തകർ, പൊലീസ്, സൈനികർ, അൻപത് വയസിന് മുകളിലുള്ളവർ, അൻപത് വയസിൽ താഴെയുള്ള മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങളുള്ളവർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുകയുള്ളു. ഒരുകൂട്ടം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും രാജേഷ് പറഞ്ഞു.

ഒരിക്കൽ കൊവിഡ് വന്നവർക്ക് വീണ്ടും രോ​ഗം വരാനുള്ള സാധ്യത കുറവായതിനാൽ അവർക്കും വാക്സിൻ നൽകുകയില്ല.

Story Highlights Govt never spoke about vaccinating the entire country says health ministry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top