ഇടുക്കി ജില്ലയിലെ പൊലീസ് കാന്റീനുകളില്‍ പൊതുജനങ്ങള്‍ക്ക് വിലക്ക്; പ്രതിഷേധം ശക്തം

ഇടുക്കി ജില്ലയിലെ പൊലീസ് കാന്റീനുകളില്‍ പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം. പൊതുജനങ്ങളെ വിലക്കിയതില്‍ പ്രതിഷേധിച്ച് പൊലീസ് അസോസിയേഷന്‍ കാന്റീന് പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തി. നടപടി പുനഃപരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കട്ടപ്പന, നെടുങ്കണ്ടം, പീരുമേട്, തൊടുപുഴ, അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളിലെ പൊലീസ് കാന്റീനുകളാണ് അടച്ചിട്ടിരിക്കുന്നത്. കാന്റീനില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മാത്രം ഭക്ഷണം ലഭ്യമാക്കിയാല്‍ മതിയെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. തുടര്‍ന്നാണ് പ്രതിഷേധ സൂചകമായി പൊലീസുകാര്‍ക്ക് മാത്രം ഭക്ഷണം നല്‍കേണ്ടെന്ന് തീരൂമാനിച്ച് പൊലീസ് അസോസിയേഷന്‍ കാന്റീനുകളടച്ചത്.

കാന്റീന്‍ നടത്തിപ്പിലെ ക്രമക്കേട് കണക്കിലെടുത്താണ് പൊലീസ് മേധാവിയുടെ തീരുമാനമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇത് വ്യക്തമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയാറല്ല. എസ്പിയുടെ നടപടി പിന്‍വലിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ശക്തമാണ്. ഇതേപ്പറ്റി ഡിജിപിയും വിശദീകരണം തേടിയിട്ടുണ്ട്.

Story Highlights police canteens Idukki district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top