കെഎസ്എഫ്ഇ വിവാദം; പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക്

കെഎസ്എഫ്ഇ വിവാദത്തിൽ പറയേണ്ടതെല്ലാം താൻ പറഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. തൻ്റെ പരസ്യ പ്രസ്താവന വലിയ വിവാദത്തിനിടയാക്കി. പാർട്ടിയിലും സർക്കാരിലും അഭിപ്രായ വത്യസ്തത ഉണ്ടെന്ന ധാരണ പരത്തിയെന്നും മന്ത്രി പറഞ്ഞു.
ഇലക്ഷൻ കാലത്ത് വിവാദങ്ങൾ പാടില്ല എന്നത് ശരിയാണ്. ഇനിയുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാർട്ടിയിൽ പറയും. സെക്രട്ടേറിയറ്റിൻ്റെ പ്രസ്താവന ഇനി മാധ്യമങ്ങൾക്ക് വ്യാഖ്യാനിക്കാമെന്നും തോമസ് ഐസക് പറഞ്ഞു.
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ മന്ത്രി തോമസ് ഐസക്കിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തുവന്നിരുന്നു. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നു. പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടു. ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കുന്നുവെന്നും സെക്രട്ടേറിയേറ്റില്‍ വിമർശനം ഉയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here