ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (01-12-2020)

കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന സിപിഐഎം ചര്‍ച്ച ചെയ്യും
വിമര്‍ശനങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞെങ്കിലും കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന സിപിഐഎം ചര്‍ച്ച ചെയ്യും. അതുവരെ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നാണ് നേതൃതലത്തിലെ ധാരണ. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയാല്‍ ഇന്നോ നാളെയോ ചേരുന്ന അവൈലബിള്‍ സെക്രട്ടേറിയറ്റ് വിവാദം പരിശോധിച്ചേക്കും.
കര്‍ഷക പ്രക്ഷോഭം: ഡല്‍ഹി അതിര്‍ത്തി മേഖലകളില്‍ സുരക്ഷാ സന്നാഹം ശക്തമാക്കി
ഡല്‍ഹിയിലേക്കുള്ള എല്ലാ പ്രധാനപാതകളും ഉപരോധിക്കുമെന്ന കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പിന് പിന്നാലെ അതിര്‍ത്തി മേഖലകളില്‍ സുരക്ഷാസന്നാഹം ശക്തമാക്കി. സര്‍ക്കാര്‍ അനുവദിച്ച ബുറാഡിയിലെ മൈതാനത്തേക്ക് മാറണമെന്ന് ഡല്‍ഹി പൊലീസ് പ്രക്ഷോഭകാരികളോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷക നേതാക്കളെ ഇന്ന് മൂന്ന് മണിക്ക് ചര്‍ച്ചയ്ക്ക് ക്ഷണിച്ച സാഹചര്യത്തില്‍ സിംഗു അടക്കമുള്ള മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
വാക്‌സിന്‍ നിര്‍മാണ വിതരണ നടപടികള്‍ക്ക് പ്രാധാന്യം നല്‍കി കൊറോണ പ്രതിരോധ നയം കേന്ദ്രസര്‍ക്കാര്‍ പുനഃക്രമീകരിച്ചു. ഇതിന്റെ ഭാഗമായി കൊറോണ വാക്സിന്‍ വികസനത്തിന് ആദ്യ ഘട്ടമായി അനുവദിച്ച 900 കോടി രൂപ കൈമാറി. മൂന്നു വാക്സിന്‍ വികസന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയതിനും മരുന്ന് കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കും പിന്നാലെയായിരുന്നു ഇന്നലെ ഇതു സംബന്ധിച്ച പ്രഖ്യാപനം. നാലിന് നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
Story Highlights – todays headlines 01-12-2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here