സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയുടെയും സരിത്തിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതികള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്നു. ഇരുവരെയും രാവിലെ പതിനൊന്നുമണിയോടെ എറണാകുളം കോടതിയില്‍ ഹാജരാക്കും. ഇരുവരുടെയും രഹസ്യമൊഴി ശേഖരിക്കാന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടുണ്ട്.

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രമുഖരുടെ പേര് പ്രതികള്‍ പറഞ്ഞതായാണ് സൂചന. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്. കസ്റ്റംസ് കസ്റ്റഡിയിലുള്ള ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്.

Story Highlights Gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top