മുന്നണിക്ക് പുറത്തുള്ള ഒരു പാര്‍ട്ടിയുമായും ബന്ധമില്ല; വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ ഉമ്മന്‍ ചാണ്ടി

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ നിലപാട് ആവര്‍ത്തിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്നണിക്ക് പുറത്തുള്ള ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബാര്‍ കോഴയില്‍ ചെന്നിത്തലക്ക് എതിരെ അന്വേഷണം നടത്താന്‍ ഇടത് സര്‍ക്കാരിന് നാണമില്ലേ എന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. മുന്നണി മാറിയാലും ബാര്‍കോഴ വിഷയത്തില്‍ കെ എം മാണി നൂറ് ശതമാനം പരിശുദ്ധനെന്നും ഉമ്മന്‍ചാണ്ടി വയനാട്ടില്‍ പറഞ്ഞു.
Read Also : വാളയാര്‍ പെണ്‍കുട്ടികളുടെ മരണവും അന്വേഷണം അട്ടിമറിച്ചതും കേരളത്തിന് വലിയ നാണക്കേട്; ഉമ്മന്‍ ചാണ്ടി
അതേസമയം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നിലപാട് വ്യക്തമാക്കി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവും പാടില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കിന് കോണ്‍ഗ്രസില്‍ ധാരണയായതായാണ് കഴിഞ്ഞ മാസം പുറത്തുവന്ന വാര്‍ത്ത. വെല്‍ഫയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്ക് പോക്ക് ഉണ്ടാക്കുമെന്നും പ്രാദേശികമായി സഹകരിക്കാവുന്ന സംഘടനകളുമായി നീക്കുപോക്കാവാം എന്നാണ് രാഷ്ട്രീയകാര്യ സമിതിയിലെ ധാരണയെന്നുമായിരുന്നു വിവരം. അന്നും പരസ്യ പ്രസ്താവനയ്ക്ക് പാര്‍ട്ടി അധ്യക്ഷന്‍ തയാറായിരുന്നില്ല.
Story Highlights – oommen chandy, welfare party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here