അർധരാത്രിയിൽ വന്ന് കാലിൽ വെട്ടി; അച്ഛനമ്മമാരുടെ കഴുത്തിൽ വടിവാൾ വച്ചു: ട്വന്റിഫോർ എൻകൗണ്ടറിൽ സ്വാലിഹ്

ഫർഹാനയുടെ ബന്ധുക്കൾ മുൻപും തന്നെ അക്രമിക്കാൻ ശ്രമിച്ചതിനെ കുറിച്ച് ട്വന്റിഫോർ എൻകൗണ്ടറിൽ വരൻ സ്വാലിഹ്. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കൊയിലാണ്ടിയിൽ പട്ടാപ്പകൽ നടന്ന ഗൂണ്ടാ ആക്രമണത്തിനിരയായ വ്യക്തിയാണ് നവവരൻ സ്വാലിഹും, വധു ഫർഹാനയും.
ഇന്നലെ നടന്ന നിക്കാഹ് ചടങ്ങിന് ഒരു മാസം മുൻപ് ഫർഹാന സ്വന്തം വീട് വിട്ട് സ്വാലിഹിന്റെ ഒപ്പം പോയിരുന്നു. ഫർഹാനയെ കൂട്ടി സ്വാലിഹ് സ്വന്തം വീട്ടിലേക്കാണ് പോയത്.
സ്വാലിഹിന്റെ വീട്ടിൽ ഫർഹാനയെത്തി നാലാം ദിവസം ഫർഹാനയുടെ അമ്മാവന്മാർ അർധരാത്രി ഫർഹാനയുടെ വീട്ടിലെത്തി ആക്രമണം നടത്തിയിരുന്നുവെന്ന് സ്വാലിഹ് പറഞ്ഞു.
അർധരാത്രി വീടിന് പിൻവശത്തുള്ള വാതിൽ ചവിട്ടി തുറന്ന് ബന്ധുക്കൾ അകത്ത് പ്രവേശിച്ചാണ് ആക്രമണം നടത്തിയത്. ഫർഹാനയെ പിടിച്ചുകൊണ്ടുപോകാനുള്ള ശ്രമം തടയുന്നതിനിടെ സ്വാലിഹിന്റെ കാലിന് വെട്ട് ഏറ്റു. സ്വാലിഹിന്റെ ഉമ്മയുടേയും ഉപ്പയുടേയും കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തിയാണ് അന്ന് ഫർഹാനയെ ബന്ധുക്കൾ കൊണ്ടുപോയത്.
Read Also : കോഴിക്കോട് പ്രണയിച്ചു വിവാഹം കഴിച്ചവർക്കെതിരെ ഗൂണ്ടാ ആക്രമണം; ദൃശ്യങ്ങൾ
ഇതിന് പിന്നാലെയാണ് ഫർഹാനയും സ്വാലിഹും രജിസ്റ്റർ വിവാഹം ചെയ്യുന്നതും, പിന്നീട് വീട്ടുകാർ നിക്കാഹ് നടത്തി കൊടുക്കാൻ സമ്മതിക്കുന്നതും. തുടർന്ന് ഇന്നലെ ഇരുവരുടേയും നിക്കാഹ് നടന്നു. ഇതിന് ശേഷം ഇരുവരും സഞ്ചരിച്ച വണ്ടി നടുറോഡിൽ തടഞ്ഞു നിർത്തിയാണ് രണ്ടാമതും ഫർഹാനയുടെ ബന്ധുക്കൾ ആക്രമണം നടത്തിയത്.
Story Highlights – farhana relatives attacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here